Headlines

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം; സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ്

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം. സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ് രണ്ട് വർഷം മുമ്പും സമാനമായ രീതിയിൽ ആക്രമണം  അന്വേഷണത്തിൽ പ്രതികൾക്കായുള്ള തുമ്പാെന്നും പോലീസിന് ലഭിച്ചില്ല. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് വെള്ളിയാഴ്ച അന്വേഷണം നടത്തിയത്. ആക്രമണം ഉണ്ടായ സമയവും മോഷണത്തിന് സമാനമായ യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതുമാണ് സംഭവത്തിന് പിന്നില്‍ ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനം നിലനില്‍ക്കുമ്പോള്‍ തന്നെ ആക്രമണത്തിന് പിന്നില്‍ കവര്‍ച്ചാ സംഘമാണോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്. നെല്ലിയമ്പം കാവടത്തെ റോഡരികിലാണ് കൊലപാതകം നടന്ന പത്മാലയമെന്ന…

Read More

വിദ്യാർഥികൾക്ക് മാത്രമായി കെ എസ് ആർ ടി സി സർവീസ് പരിഗണനയിലെന്ന് മന്ത്രി

  സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മാത്രമായി കെ എസ് ആർ ടി സി സർവീസ് നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെയുണ്ടായിരുന്ന ഈ സംവിധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും. കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകളിലായിരിക്കും സർവീസ് വിദ്യാർഥികളുടെ യാത്രാ സൗകര്യം സുഗമമാക്കാൻ സ്‌കൂൾ ബസുകൾ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂൾ ബസുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടർമാരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് ലഭിച്ച ശേഷം നേരിട്ട് ഇടപെടും. എംഎൽഎമാരോടും…

Read More

പത്ത് വയസ്സുകാരൻ മകനെ കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു; സംഭവം ആലപ്പുഴ കോടംതുരുത്തിയിൽ

ആലപ്പുഴ കോടംതുരുത്തിയിൽ പത്ത് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. 30കാരിയായ രജിത, മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. രജിത നാല് മാസം ഗർഭിണിയായിരുന്നു ഫാനിൽ കെട്ടിത്തൂങ്ങിയാണ് രജിത മരിച്ചത്. മകന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടിയ നിലയിലാണ്. കടബാധ്യതയെ തുടർന്നാണ് മരിക്കുന്നതെന്നും മകൻ തനിച്ചായാൽ അവരെ ആരും നോക്കില്ലെന്നും എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു രജിതയുടെ ഭർത്താവ് വിനോദ് സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ ഭർതൃമാതാവാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്

Read More

വട്ടപ്പാറ വളവിൽ വീണ്ടും അപകടം: ലോറി മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചു

വളാഞ്ചേരി വട്ടപ്പാള വളവിൽ വീണ്ടും വാഹനാപകടം. ലോറി മറിഞ്ഞ് രണ്ട് പേർ മരിച്ചു. തിരൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ശബരി എന്ന മുത്തുകുമാറും സഹായി അയ്യപ്പനുമാണ് മരിച്ചത് നിർമാണ പ്രവർത്തനങ്ങൾക്കുള്ള കമ്പിയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുപ്പതടി താഴ്ചയിലേക്ക് വീണ ലോറിയിൽ നിന്ന് ഏറെ നേരം പണിപ്പെട്ടാണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. ദേശീയപാതിയിൽ സ്ഥിരം അപകടം നടക്കുന്ന മേഖലയാണിത്. കഴിഞ്ഞ ദിവസവും ഇവിടെ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു.

Read More

ഡിസംബർ ഒന്ന്: ലോക എയ്ഡ്സ് ദിനം; കേരളത്തിൽ 35,000ത്തോളം രോഗികൾ

തിരുവനന്തപുരം: ഇന്ന് ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനം. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തു വിട്ട കണക്കു പ്രകാരം നിലവിൽ കേരളത്തിൽ 35,000 ത്തോളം എയ്ഡ്സ് രോഗികളാണുള്ളത്. അതയായത് ലക്ഷത്തിൽ എട്ട് പേർക്കു മാത്രമാണ് സംസ്ഥാനത്ത് എയ്ഡ്സ് രോഗമുള്ളത്. കേരളത്തിന്‍റെ നില ആശ്വാസകരമാണെങ്കിലും ജാഗ്രത വേണമെന്ന് അധികൃതർ പറയുന്നു. പ്രതിവർഷം രോഗികളാകുന്നവരുടെ എണ്ണം ആയിരത്തിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്. രോഗസാന്ദ്രതയുടെ ദേശീയ ശരാശരി 0.22 ആണ്. അതായത് രാജ്യത്ത് ലക്ഷത്തിൽ 22 പേർ രോഗികളാണ്. ഇതിൽ 44…

Read More

പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടുള്ള ബജറ്റ്: മുഖ്യമന്ത്രി

  പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്‍റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല. മഹാമാരിക്ക് പുറമേ യുക്രൈയിനിലെ യുദ്ധവും നമ്മുടെ…

Read More

കോവിഡ് രോഗിയുടെ ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കണം: കേന്ദ്രത്തോട് സുപ്രീംകോടതി

  ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചവര്‍ അത്മഹത്യ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന കേന്ദ്രനയം മാറ്റണമെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാര്‍ഗരേഖയിലാണ് കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരിക്കുകയോ ആത്മഹത്യയോ ചെയ്യുകയോ അപകടത്തില്‍ മരിക്കുകയോ ചെയ്താല്‍ അത് കോവിഡ് മരണമെന്ന വിഭാഗത്തില്‍ കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. ഇങ്ങനെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോവിഡ് രോഗി ആത്മഹത്യ ചെയ്താലോ അപകടത്തില്‍ മരിച്ചാലോ അത്…

Read More

ഡോറിന് സമീപം നിന്ന് യാത്ര ചെയ്യവേ തെറിച്ചുവീണു; തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് വീണ് 19കാരന് ദാരുണാന്ത്യം

തൃശ്ശൂരില്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി വിഷ്ണു ആണ് മരിച്ചത്. 19 വയസായിരുന്നു. പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജിലെ ബികോം വിദ്യാര്‍ഥിയാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്നുമാണ് യുവാവ് വീണത്. തൃശ്ശൂര്‍ മിഠായി ഗേറ്റിന് സമീപമായിരുന്നു അപകടം. ഇരിഞ്ഞാലക്കുടയില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടയായിരുന്നു സംഭവം. സുഹൃത്തുമൊന്നിച്ച് ഡോറിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ വിഷ്ണു അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു. യുവാവിന്റെ തല വേര്‍പ്പെട്ട നിലയിലായിരുന്നു. തൃശൂര്‍…

Read More

പ്രണയാഭ്യർഥന നിരസിച്ചു; കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം. കട്ടപ്പന സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺ എന്ന യുവാവ് അറസ്റ്റിലായി. മുഖത്ത് കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കോഴിക്കോട് ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഏഴ് വയസ്സുകാരി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് ചാലക്കര അവേലം കടവിൽ ഏഴ് വയസ്സുകാരി മുങ്ങിമരിച്ചു. മടവൂർ അടുക്കത്തുപറമ്പത്ത് ഹാരിസ്-ഫസ്‌ന ദമ്പതികളുടെ മകൾ ഹന ഫാത്തിമയാണ് മരിച്ചത്. ഹനക്കൊപ്പം ഒഴുക്കിൽപ്പെട്ട വട്ടത്ത് മണ്ണിൽ ഷമീറിന്റെ മകൾ ഫാത്തിമ സഹമത്ത് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മാതൃസഹോദരനായ ഷമീറിന്റെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഹന. വല്യുമ്മക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികളും ഒഴുക്കിൽപ്പെട്ടു. നിലവിളി കേട്ട് അടുത്തുണ്ടായിരുന്നവർ പുഴയിലേക്ക് ചാടി ഇരുവരെയും രക്ഷപ്പെടുത്തുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ ഹന മരിച്ചു.  

Read More