മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി; പെരിയാര്‍ തീരത്ത് ആശങ്ക
ലോവര്‍ പെരിയാര്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്റെ പ്രസ്താവന പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് തമിഴ്‌നാടിനു മേല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം. ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. ജലനിരപ്പ് 136 അടിയിലെത്തുമ്പോള്‍ തന്നെ പെരിയാര്‍ തീരത്തെ ആളുകള്‍ ആശങ്കയിലാകും. ഓരോ തവണ ഷട്ടര്‍ തുറക്കുമ്പോഴും സാധനങ്ങള്‍ കെട്ടിപ്പെറുക്കി ക്യാമ്പലേക്ക് മാറാന്‍…