ഉമ്മൻചാണ്ടിക്ക് അനുകൂലമായ വിധിക്കെതിരെ വി എസ് അപ്പീലിന്

  അപകീർത്തി കേസിൽ ഉമ്മൻചാണ്ടിക്ക് 10 ലക്ഷം രൂപ നൽകണമെന്ന കോടതി വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അപ്പീലിന്. അപകീർത്തികരമായ ദൃശ്യങ്ങൾ ഹാജരാക്കാതെയാണ് ഉമ്മൻചാണ്ടി അനുകൂല വിധി സമ്പാദിച്ചതെന്ന് ചൂണ്ടികാട്ടിയാവും അപ്പീൽ നൽകുക. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വിഎസ് നടത്തിയ പരാമർശത്തിൽ ആണ് വിഎസ് പിഴയടക്കണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സമ്പ് കോടതി വിധിച്ചത്. 2013 ഓഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻചാണ്ടിക്കെതിരെയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. സോളാർ കേസിൽ ഉമ്മൻചാണ്ടിയും…

Read More

നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി

  നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിനെതിരെ ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വീഴ്ചകൾ മറികടക്കാൻ വേണ്ടിയാകരുത് പുനർ വിസ്താരം. വിചാരണ നീട്ടാനാണോ പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇരയുടെ മാത്രമല്ല പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. സാക്ഷി വിസ്താരം മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞതാണ്. ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യത്തിന് പിന്നിലെന്താണെന്നും കോടതി ചോദിച്ചു എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ…

Read More

ഇന്ധനവില ഇന്നും വർധിച്ചു: സംസ്ഥാനത്ത് പെട്രോളിന് 100 രൂപ കടന്നു, ഒരു വർഷത്തിനിടെ 28 രൂപയുടെ വർധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസർകോടും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമായി ഒരു വർഷത്തിനിടെ പെട്രോളിന് 72 രൂപയും ഡീസലിന് 28 രൂപയുമാണ് വർധിച്ചത്. ഈ മാസം 15 തവണയാണ്…

Read More

നിര്യാതനായി മുഹമ്മദ്‌ റാവുത്തർ (84)

അബലവയൽ മഞ്ഞപ്പാറ ചേലമൂല നൂർ മുഹമ്മദ്‌ റാവുത്തർ (84) നിര്യാതനായി. ഭാര്യ പരേതയായ സുഹറാബി, മക്കൾ :നൂർജഹാൻ, മുംതാസ്, ഫാത്തിമ, ഫൗജ, റഹ്മത്ത്, യുസുഫ്, ലത്തീഫ്, ജമ്മിഷ്, അബുതാഹിർ. മരുമക്കൾ :പരേതനായ സിറാജ്, പരേതനായ ഹനീഫ, സദക്കത്തുള്ള, കാജ, സലിം, ഷമീറ ഉമ്മു, സുലൈഖ, നസീറ

Read More

ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റില്‍ അബദ്ധത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

ചെര്‍പ്പുളശ്ശേരി: ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റില്‍ അബദ്ധത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. വീരമംഗലം സ്വഫാ നഗര്‍ കരിമ്പന്‍ചോല മുഹമ്മദലിയുടെ മകനും അടക്കാ പുത്തൂര്‍ എയുപി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ശിബില്‍(13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.30ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നാളെ ഒറ്റപ്പാലത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം വീരമംഗലം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും….

Read More

തകർത്തടിച്ച് യൂസഫ് പത്താൻ; ഏഷ്യാ ലയൺസിനെ തകർത്ത് ഇന്ത്യാ മഹാരാജാസ്

  ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മഹാരാജാസിന് ജയം. ഒമാനിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ മഹാരാജാസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഏഷ്യാ ലയൺസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ മഹാരാജാസ് 19.1 ഓവറിൽ 179 റൺസ് എടുത്ത് വിജയം പൂർത്തിയാക്കി യൂസഫ് പത്താനും മുഹമ്മദ് കൈഫും ചേർന്നാണ് ഇന്ത്യ മഹാരാജാസിനെ വിജയത്തിലേക്ക് എത്തിച്ചത്. യൂസഫ് 40 പന്തിൽ അഞ്ച്…

Read More

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. കഴിഞ്ഞ 36 ദിവസത്തിനിടക്ക് ഇരുപതാം ദിവസമാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത് സംസ്ഥാനത്തും പെട്രോൾ വില നൂറിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.08 രൂപയായി. ഡീസലിന് 92.31 രൂപയായി. കൊച്ചിയിൽ പെട്രോളിന് 95.13 രൂപയായി. ഡീസലിന് 91.58 രൂപയായി. കോഴിക്കോട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്

Read More

സംവിധായകന്‍ ത്യാഗരാജന്‍ റോഡരികില്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് സിനിമ സംവിധായകന്‍ എം ത്യാഗരാജനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടപളനി എ വി എം സ്റ്റുഡിയോക്ക് എതിര്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. എ വി എം പ്രൊഡക്ഷന്‍സിന്റെ 150-ാമത്തെ സിനിമയായ മാനഗര കാവല്‍ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.

Read More

Download VideoBuddy APK

Indians can watch movies, music, TV series, and videos online thanks to VideoBuddy. Streaming websites like Facebook, YouTube, Instagram, and many others may all be downloaded using the robust video and music downloader known as VideoBuddy. Because of Google’s policies, VideoBuddy does not publish content to Google Play. The official website is where you can…

Read More

കോവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്; ഡബ്ല്യു.എച്ച്.ഒ

  കോവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. കോവിഡിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വൈറസ് ബാധ ആഗോളതലത്തില്‍ വര്‍ധിക്കാന്‍ ഒരു കാരണമായെന്നും ഡബ്ല്യു.എച്ച്.ഒയുടെ കോവിഡ് ടെക്നിക്കല്‍ മേധാവി മരിയ വാൻ കെർഖോവെ വിശദീകരിച്ചു. കോവിഡിനെ കുറിച്ച് പ്രധാനമായും മൂന്നു തെറ്റിദ്ധാരണകളാണ് പരക്കുന്നതെന്ന് മരിയ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി അവസാനിച്ചു, ഒമിക്രോണിനെ പേടിക്കാനില്ല, ഇത് കോവിഡിന്‍റെ അവസാന വകഭേദമാണ് എന്നിങ്ങനെയുള്ള തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുകയാണ്. ഇത് വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുകയും വൈറസ് വ്യാപനത്തിന്…

Read More