കൽപ്പറ്റ : മുൻ എം എൽ എ എൻ ഡി അപ്പച്ചന് കൊവിഡ് സ്ഥിരീകരിച്ചു. കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി താമരശേരിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിലൂടെ ഉണ്ടായ സമ്പർക്കത്തിൽ ആണ് രോഗബാധ ഉണ്ടായത്. ഈ പരിപാടിയിൽ പങ്കെടുത്ത ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ എൻ ഡി അപ്പച്ചൻ കഴിഞ്ഞ 15 മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.ഇതിനിടെ ഒരു തവണ പരിശോധന നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്തിരുന്നു.പിന്നീട് പനിയെ തുടർന്നാണ് വീണ്ടും പരിശോധന നടത്തിയതും റിസൾട്ട് പോസിറ്റീവ് ആയത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ മുൻ എം എൽ എ എൻ ഡി അപ്പച്ചൻ.
The Best Online Portal in Malayalam