സ്വർണവില ഉയർന്നു; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപ വർധിച്ച് 38,160 രൂപയിലെത്തി. 4770 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസമായി 38,080 രൂപയിൽ തുടർന്ന ശേഷമാണ് സ്വർണവില ഉയർന്നത്. ഡോളറിന്റെ തകർച്ചയാണ് സ്വർണവില വർധനവിന് കാരണമായത്.

Read More

‘വരവറിയിച്ച് ഓസീസ്’; പ്രതിരോധ കോട്ട തീർത്ത തുർക്കിയെ വീഴ്ത്തി ഓസ്ട്രേലിയ

  ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് തുർക്കിയയെ തോൽപ്പിച്ചു. ഓസ്‌ട്രേലിയക്കായി നെസ്റ്റോറി ഇരങ്കുണ്ട (27′), കോണർ മെറ്റ്കാഫ് (75′) എന്നിവരാണ് ഗോൾ നേടിയത്. 24 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ തുർക്കിക്ക് ഈ തോൽവി കനത്ത തിരിച്ചടിയാണ്. 72 ശതമാനം പൊസഷനുമായി കളിച്ച തുർക്കി, ഓസ്‌ട്രേലിയൻ ഗോൾമുഖത്തേക്ക് മുപ്പതോളം ഷോട്ടുകളാണ് ഉതിർത്തത്. ആർദ ഗുലെർ നയിച്ച തുർക്കി ആക്രമണ നിര നിരന്തരം പരീക്ഷിച്ചെങ്കിലും ഓസ്‌ട്രേലിയൻ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല.    …

Read More

തടസ്സം വെച്ച് മുല്ലപ്പള്ളി: യുഡിഎഫിൽ ധാരണയാകാതെ വന്നതോടെ ആർ എംപി ഒറ്റയ്ക്ക് മത്സരിക്കും

സീറ്റ് ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്ന് വടകര അടക്കമുള്ള മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ആർ എം പി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കടുത്ത നിലപാടാണ് നീക്കുപോക്കിന് തടസ്സമാകുന്നത്. വടകരയിൽ എൻ വേണു ആർ എം പിയുടെ സ്ഥാനാർഥിയായേക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ ആർ എം പിയുമായി യുഡിഎഫ് നീക്കുപോക്ക് നടത്തിയിരുന്നു. ഇതിന് തുടർച്ചയെന്നോണം നിയമസഭാ തെരഞ്ഞെടുപ്പിലും നീക്കുപോക്കുണ്ടാക്കാൻ കെ മുരളീധരനും ലീഗിലെ ഒരു വിഭാഗം നേതാക്കളും ശ്രമിച്ചു. എന്നാൽ മുല്ലപ്പള്ളി ഇതിന് തടസ്സം വെക്കുകയായിരുന്നു വടകരയിൽ കോൺഗ്രസ് തന്നെ…

Read More

ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാകും

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നിർണായകഘട്ടത്തിൽ.അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് പത്തനംതിട്ടയിലെ റാന്നി കോടതിയിൽ ഹാജരാക്കും. കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേക്ക് കൂടി കടക്കുകയാണ്. കേസിൽ പ്രതിയായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിന്റെ അറസ്റ്റ് ഉടനെന്ന് സൂചന. മുൻ ഉദ്യോഗസ്ഥരായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനേയും കസ്റ്റഡിയിൽ…

Read More

സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഫലം ചെയ്യുന്നതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഫലം ചെയ്യുന്നതായി സൂചന. കഴിഞ്ഞ ദിവസത്തെ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ഒക്ടോബർ ആദ്യ ആഴ്ചകളിൽ പ്രതിദിന കണക്ക് പതിനായിരത്തിൽ എത്തിയിരുന്നു. എന്നാൽ ഇന്നലത്തെ കണക്കിൽ രോഗ വ്യാപനം കുറയുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. രോഗ വ്യാപനം തടയുന്നതിന് 144 അടക്കം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ നടത്തിയ ഇടപെടൽ ഫലം കാണുന്നു എന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. ഇന്നലെ 63,146 ടെസ്റ്റുകൾ നടത്തിയപ്പോൾ…

Read More

കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്തു; ശക്തമായി അപലപിച്ച് ഇന്ത്യ

അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഗാന്ധി പ്രതിമ തകർത്ത നിലയിൽ. സംഭവത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു. വിദ്വേഷ പ്രവൃത്തിയാണെന്ന് കേന്ദ്രസർക്കാർ ഇതിനോട് പ്രതികരിച്ചു. വടക്കൻ കാലിഫോർണിയയിലെ ഡേവിസ് നഗരത്തിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള വെങ്കല പ്രതിമയാണ് തകർത്തത് അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധത്തിന് സംഭവം വഴിവെച്ചിരുന്നു. നാല് വർഷം മുമ്പാണ് ഈ പ്രതിമ ഇവിടെ സ്ഥാപിച്ചത്. ഇന്ത്യ സമ്മാനമായി നൽകിയ പ്രതിമയാണിത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും കേന്ദ്രം…

Read More

പതിവായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ ഈ അപകടം

നാലാള്‍ കൂടുന്നിടത്ത് ഏറ്റവും മനോഹരമായി ചെല്ലുക എന്നതാണ് ഏവരുടെയും ലക്ഷ്യം. അതിനായി വസ്ത്രധാരണത്തിലും സൗന്ദര്യസംരക്ഷണത്തിലുമൊക്കെ മിക്കവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുഖവും മുടിയുമൊക്കെ മിനുക്കി പുറത്തിറങ്ങാന്‍ പലതരം സൗന്ദര്യവര്‍ധക വസ്തുക്കളും നിങ്ങള്‍ ഉപയോഗിച്ചെന്നു വരാം. മുടിയുടെ സൗന്ദര്യം കൂട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് ഹെയര്‍ജെല്‍. പതിവായി പൗഡറും പെര്‍ഫ്യൂമുമൊക്കെ ഉപയോഗിക്കുന്ന കൂട്ടത്തില്‍ കുളികഴിഞ്ഞ് ഹെയര്‍ജെല്ലും പുരട്ടുന്നവര്‍ കുറവല്ല. എന്നാല്‍ അപകടകരമായ ഒരു കാര്യം എന്തെന്നാല്‍ അമിതമായ ഹെയര്‍ജെല്ല് ഉപയോഗം നിങ്ങളുടെ മുടിക്ക് കേടുവരുത്തും എന്നതാണ്. ഇന്ന് നമുക്കറിയാവുന്നതുപോലുള്ള ഹെയര്‍ ജെല്‍…

Read More

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം

മെൽബണിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയ. എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. വിജയലക്ഷ്യമായ 70 റൺസ് 15.5 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ പരമ്പര 1-1 എന്ന നിലയിലെത്തി മായങ്ക് അഗർവാൾ 5, ചേതേശ്വർ പൂജാര 3, എന്നിവരുടെ വിക്കറ്റുകളാണ് വീണത്. ശുഭ്മാൻ ഗിൽ 35 റൺസുമായും രഹാനെ 27 റൺസുമായും പുറത്താകാതെ നിന്നു. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റിൽ കോഹ്ലിയുടെ…

Read More

മൈലാഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം

കേവലം ഒരു സൗന്ദര്യവർദ്ധക വസ്തു എന്നതിലുപരി മികച്ച ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് മൈലാഞ്ചി. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും മൈലാഞ്ചി പല രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. മൈലാഞ്ചിയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ താഴെ പറയുന്നവയാണ്: 1. ചർമ്മ സംരക്ഷണം (Skin Care) ശരീര തണുപ്പിന്: മൈലാഞ്ചിക്ക് ശരീരത്തിലെ ചൂട് കുറയ്ക്കാനുള്ള പ്രത്യേക കഴിവുണ്ട്. രാത്രി കിടക്കുമ്പോൾ ഉള്ളംകാലിൽ മൈലാഞ്ചി അരച്ചു തേക്കുന്നത് ശരീരതാപം കുറയ്ക്കാൻ സഹായിക്കും. വളംകടിയും കുഴിനഖവും: മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വളംകടി, കുഴിനഖം എന്നിവയ്ക്ക് മൈലാഞ്ചി അരച്ചു…

Read More

മുല്ലപ്പെരിയാര്‍; ഡീന്‍ കുര്യാക്കോസ് ഉപവാസം അവസാനിപ്പിച്ചു: യു ഡി എഫ് സമരം തുടരും

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം പി. ഡീന്‍ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസം അവസാനിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യു ഡി എഫ് സമരം തുടരുമെന്ന് ഡീന്‍ വ്യക്തമാക്കി. വിഷയത്തില്‍ തമിഴ്‌നാടുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡീന്‍ കുര്യാക്കോസ് ചെറുതോണിയില്‍ ഉപവസിച്ചത്. തമിഴ്‌നാട് ഇന്നലെയും രാത്രിയില്‍ സ്പില്‍വേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. രാത്രി വെള്ളം തുറന്നുവിടരുതെന്ന കേരളത്തിന്‍ ആവശ്യം അവഗണിച്ചാണിത്. മഴ…

Read More