സ്കൂൾ സമയത്ത് നാല് വയസുകാരി ബലാത്സംഗത്തിനിരയായി; വിവരമറിഞ്ഞത് വീട്ടിലെത്തി അമ്മ വസ്ത്രം മാറ്റുന്നതിനിടയിൽ, സംഭവം കർണാടകയിൽ

കർണാടകയിലെ ബീദറിൽ നാല് വയസ്സുകാരി ബലാത്സംഗത്തിനിരയായി. സ്കൂൾ സമയത്താണ് കുട്ടി ബലാത്സംഗത്തിനിരയായതെന്നാണ് സൂചന. വീട്ടിലെത്തി അമ്മ വസ്ത്രം മാറ്റുന്നതിനിടയിലാണ് വിവരമറിഞ്ഞത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

നാല് വയസ്സുകാരിയെ സ്കൂൾ സമയത്താണ് ബലാത്സംഗം ചെയ്തതെന്ന് എഫ്‌ഐആറിൽ പറയുന്നു. ബിദാർ വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടി ഇപ്പോൾ ബ്രിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് കൂടുതൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.