നീരജിന് അഭിനന്ദനപ്രവാഹം: രാജ്യം ആഹ്ലാദത്തിലെന്ന് രാഷ്ട്രപതി; ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി

ടോക്യോ ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദന പ്രവാഹം. നീരജിന്റെ നേട്ടം യുവാക്കൾക്ക് വലിയ പ്രചോദനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. തടസ്സങ്ങൾ തകർത്ത് രാജ്യത്തിനായി ചരിത്രം സൃഷ്ടിച്ചു. പങ്കെടുത്ത ആദ്യ ഒളിമ്പിക്‌സിൽ തന്നെ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ സ്വർണമെഡൽ സ്വന്തമാക്കി. രാജ്യം വലിയ ആഹ്ലാദത്തിലാണെന്നും രാഷ്ട്രപതി പറഞ്ഞു നീരജിന്റേത് ചരിത്ര നേട്ടമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. രാജ്യത്തിനായി സ്വർണ മെഡൽ സമ്മാനിച്ച നീരജിന്റെ പ്രകടനം എക്കാലവും ഓർക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നീരജിനെ…

Read More

ഐ.എസ്.എൽ ഏഴാം സീസൺ നവംബറിൽ തന്നെ ; കേരളത്തിലും ഗോവയിലും കാണകളില്ലാതെ മത്സരം

ഐ.എസ്.എൽ ഏഴാം സീസൺ നവംബറിൽ തന്നെ നടക്കും.കോവിഡിൻറെ സാഹചര്യത്തിൽ കേരളത്തിലും ഗോവയിലും വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക. എന്നാൽ കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും മഝരങ്ങൾ നടക്കുക. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്രാവശ്യം ഗാലറിയിലിരുന്ന് ടീമിനായി ആർപ്പുവിളിക്കാനാവില്ല. നവംബറിൽ തുടങ്ങി മാർച്ചിൽ അവസാനിക്കുന്ന രീതിയിൽ നാല് മാസം നീണ്ടുനിൽക്കുന്ന സീസണായിരിക്കും ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം. വേദികളുടെ കാര്യങ്ങളിൽ അന്തിമ തീരുമാനം കേരള-ഗോവ സർക്കാരുകളുമായി സംസാരിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. ഒക്ടോബറിൽ വെർച്ച്യൽ വർക്ക്‌ഷോപ്പിലുടെ എല്ലാ ടീം മാനേജർമാരുമായും…

Read More

ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്ന് പിൻമാറി; ചെന്നൈക്ക് കനത്ത പ്രഹരം

സുരേഷ് റെയ്‌നക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്നും പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്ന് ഹർഭജൻ മാനേജ്‌മെന്റിനെ അറിയിച്ചു. ദുബൈയിലേക്ക് പോയ ടീമിനൊപ്പം ഹർഭജൻ ചേർന്നിരുന്നില്ല യുഎഇയിലെ സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ ഹർഭജന്റെ അസാന്നിധ്യം ചെന്നൈക്ക് തിരിച്ചടിയാണ്. ടീമിലെ രണ്ട് താരങ്ങൾക്ക് അടക്കം 13 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 21നാണ് ടീം യുഎഇയിൽ എത്തിയത്. ചെന്നൈ ഒഴികെയുള്ള മറ്റ് ടീമുകളെല്ലാം തന്നെ പരിശീലനം ആരംഭിച്ചിരുന്നു.

Read More

ഇരട്ട കൊലപാതകങ്ങൾ: ആലപ്പുഴയിൽ നിരോധനാജ്ഞ ഡിസംബർ 22 വരെ നീട്ടി

  ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബർ 22ന് രാവിലെ ആറ് മണി വരെ നീട്ടി. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് കലക്ടറേറ്റിൽ സർവകക്ഷി യോഗം ചേരുന്നുണ്ട്. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.  

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 15 ഹോട്ട്സ്പോട്ടുകൾ കൂടി; 15 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6, 22, 23), കൊടശേരി (സബ് വാര്‍ഡ് 17), മുല്ലശേരി (സബ് വാര്‍ഡ് 2), കോലാഴി (സബ് വാര്‍ഡ് 11), കടങ്ങോട് (സബ് വാര്‍ഡ് 7), കൊണ്ടാഴി (7), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 4, 13), പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ (സബ് വാര്‍ഡ് 8), കല്ലൂപ്പാറ (12), കൊല്ലം ജില്ലയിലെ…

Read More

നെൻമേനി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി

സുൽത്താൻബത്തേരി :നെൻമേനി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.നിലവിൽ ജില്ലയിൽ 89 വാർഡുകളാണ് കണ്ടെയ്ൻമെൻ്റ് സോണുകളാണ് ഉള്ളത്.

Read More

നിര്യാതയായി അക്കാമ (64)

ചുള്ളിയോട് കുറുക്കൻകുന്ന് ചെറുപുറത്ത് കുര്യൻ്റെ ഭാര്യ അക്കാമ (64) നിര്യാതയായി. മക്കൾ: ഷാജി, ഷീജ (വയനാട് മിൽക്ക്, ബത്തേരി ) മരുമക്കൾ: ബിനോയി (ബി.ആർ.സി ബീനാച്ചി), സിജി

Read More

അണുബാധക്ക് പരിഹാരം കാണാന്‍ ഒറ്റമൂലികള്‍

ആരോഗ്യ സംരക്ഷണത്തിന് എന്നും എപ്പോഴും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇന്‍ഫെക്ഷന്‍ അഥവാ അണുബാധ. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും അണുബാധക്ക് പരിഹാരം കാണുന്നതിനും നമുക്ക് വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ഒറ്റമൂലികള്‍ ഉണ്ട്. എന്നാല്‍ ഇത്തരം അണുബാധക്ക് പരിഹാരംകാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരത്തിലുള്ള ആന്റിബയോട്ടിക്കുകള്‍ എപ്പോഴും നല്ലതാണ്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. അണുബാധകള്‍ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇവയില്‍ തന്നെ ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ…

Read More

മോശം കാലാവസ്ഥ: മംഗലാപുരത്തും കണ്ണൂരിലുമിറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കി

  മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മംഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവ ഇറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്. ദുബൈയിൽ കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ വിമാനവും മംഗലാപുരത്തേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ അതാത് വിമാനത്താവളങ്ങളിലേക്ക് പോകും. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും വിമാനം പുറപ്പെടാൻ വൈകുകയാണ്. പുലർച്ചെ…

Read More

പ്രഭാത വാർത്തകൾ

🔳 സംസ്ഥാനത്ത് ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. പുറത്തിറങ്ങുന്നതു വിലക്കിയിട്ടുണ്ട്. അര്‍ധരാത്രിയോടെ പോലീസ് കര്‍ശന പരിശോധന ആരംഭിച്ചു. മതിയായ കാരണവും സത്യവാങ്മൂലവും ഇല്ലാത്തവര്‍ക്കെതിരേ നടപടിയുണ്ടാകും. നാമമാത്രമായി കെഎസ്ആര്‍ടിസി ബസ് ഓടും. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കാം. കള്ളുഷാപ്പുകള്‍ക്കു നിയന്ത്രണം ബാധകമാക്കിയിട്ടില്ല. 🔳നടിയെ ആക്രമിച്ച കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ഇന്നു രാവിലെ മുതല്‍ ചോദ്യം…

Read More