കോഴികളെ കൂട്ടില്‍ കയറ്റാന്‍ ഓടിയ ഏഴ് വയസ്സുകാരന്‍ സ്ലാബില്‍ നെഞ്ചടിച്ച് വീണ് മരിച്ചു

കൊച്ചി: കോഴികളെ കൂട്ടില്‍ കയറ്റാന്‍ ഓടിയ ഏഴ് വയസ്സുകാരന്‍ കോണ്‍ക്രീറ്റ് സ്ലാബില്‍ നെഞ്ചടിച്ചു വീണുമരിച്ചു. എഴുപുന്ന സ്വദേശികളായ സന്തോഷ്, ധന്യ ദമ്ബതികളുടെ മകന്‍ സച്ചിന്‍ കുര്യനാണു മരിച്ചത്. വീട്ടുവളപ്പിലെ കോഴിക്കൂട്ടിലേക്കു കോഴികളെ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുട്ടി സമീപത്തു കിടന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ നെഞ്ചടിച്ചു വീണത്. ഓട്ടത്തിനിടയില്‍ കാല്‍ തെന്നി സ്ലാബില്‍ ഇടിച്ചു വീഴുകയായിരുന്നു. കുട്ടിയെ തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് ഗവ എല്‍പി സ്കൂളിലെ…

Read More

കർണാടകയിൽ മീസിൽസ് റുബെല്ല കുത്തിവെപ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു; റിപ്പോർട്ട് തേടി മുഖ്യമന്ത്രി

കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റിപ്പോർട്ട് തേടി. തിങ്കളാഴ്ചയാണ് കുട്ടികൾക്ക് മീസിൽസ്-റുബെല്ല പ്രതിരോധ വാക്‌സിൻ നൽകിയത്. മരിച്ച കുട്ടികൾ ഒരുവയസിന് താഴെയുള്ളവരാണ്. അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്. കുറ്റക്കാരായ നഴ്സുമാർക്കെത്രെ അന്വേഷണത്തിന് ഉത്തരവിടുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബെലഗാവി ഡെപ്യൂട്ടി കമ്മീഷണറുമായി സംസാരിച്ച മുഖ്യമന്ത്രി അന്വേഷണം നടത്തി സമഗ്രമായ റിപ്പോർട്ട്…

Read More

ഹോട്ടലിലെ ചില്ല് മേശ കൈ കൊണ്ട് തല്ലിത്തകർത്തു; ഞരമ്പ് മുറിച്ച യുവാവ് രക്തം വാർന്നു മരിച്ചു

  ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25കാരനാണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. മീൻ കറിയെ ചൊല്ലി തർക്കമുണ്ടാകുകയും ശ്രീജിത്ത് ചില്ലു കൊണ്ടുള്ള തീൻ മേശ തല്ലി തകർക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന ഹോട്ടൽ പോലീസ് പൂട്ടിച്ചു

Read More

ഇന്ത്യ-വിൻഡീസ് മൂന്നാം ടി20 ഇന്ന്; സമ്പൂർണ വിജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ

  ഇന്ത്യ വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. സമ്പൂർണ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇന്നുകൂടി ജയിച്ചാൽ ടി20 റാങ്കിംഗിൽ ഒന്നാമത് എത്താൻ ഇന്ത്യക്ക് സാധിക്കും വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാൽ ടീമിൽ മാറ്റങ്ങളുറപ്പാണ്. റിതുരാജ് ഗെയ്ക്ക് വാദ് ആകും രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. ഇഷാൻ കിഷൻ മധ്യനിരയിലേക്കിറങ്ങും….

Read More

കൊവിഡിന്റെ ഉറവിടം വവ്വാലുകളിൽ നിന്നാകാമെന്ന് ലോകാരോഗ്യ സംഘടന; പുതിയ വെളിപ്പെടുത്തൽ

കൊവിഡിന്റെ ഉറവിടം ചൈനയിലെ പരീക്ഷണശാലകളാണെന്നതിന് ആധികാരികമായ തെളിവുകളില്ലെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷക സംഘം. കൊവിഡ് ആദ്യം സ്ഥിരീകരിച്ച വുഹാനിൽ കൊവിഡിന്റെ ഉറവിടത്തെ കുറിച്ച് പഠനം നടത്താനെത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചത്. വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായി ശാസ്ത്രജ്ഞനായ പീറ്റർ ഡസാക് അറിയിച്ചു. വൈറസിന്റെ ജനിതക ഘടകങ്ങളെ കുറിച്ച് വവ്വാലുകൾ താവളമാക്കിയ ഗുഹകളിൽ കൂടുതൽ ഗവേഷണം നടത്തും. കൊവിഡ് വ്യാപനത്തിൽ യു എസ് അടക്കമുള്ള രാജ്യങ്ങൾ ചൈനയെ കുറ്റപ്പെടുത്തുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ പുതിയ പഠനഫലം കൊവിഡിന്റെ ഉത്ഭവത്തിന് വവ്വാൽ…

Read More

വയനാട് ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21

വയനാട് ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21 വയനാട് ജില്ലയില്‍ ഇന്ന് (26.09.21) 502 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 968 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115391 ആയി. 108604 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5833 പേരാണ്…

Read More

കേരള ആരോഗ്യ സർവ്വകലാശാലയുടെ സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഷാനവാസ്‌ പള്ളിയാൽ

കേരള ആരോഗ്യ സർവ്വകലാശാലയുടെ സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഷാനവാസ്‌ പള്ളിയാൽ. ഡിഎം വിംസ് മെഡിക്കൽ കോളേജിലെ ദന്തരോഗ വിഭാഗം പ്രഫസറാണ്.കേരളത്തിലെ പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലെ ഏക അധ്യാപക പ്രതിനിധിയായി തെരഞ്ഞെടുക്കപെട്ട ഡോ. ഷാനവാസ് പള്ളിയാൽ അലി പള്ളിയാൽ സൈനബ ദമ്പതിമാരുടെ മകനും ഡി എം വിംസിലെ അസിസ്റ്റന്റ് ജനറൽ മാനേജറുമാണ്.ഭാര്യ ഡോ.ഖദീജ ഷാനവാസ് ,മക്കൾ മെഹരി ,മിനാൽ.

Read More

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല; കസ്റ്റംസ് ജോയന്റ് കമ്മീഷണർ

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും ഫോണില്‍ വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയന്റ് കമ്മീഷണര്‍. അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ല നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളി വന്നുവെന്ന് ആരോപിച്ചത്. ബിജെപി നേതാവിന്റെ ആരോപണം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കൂടി ഏറ്റുപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സത്യാവസ്ഥ വ്യക്തമാക്കി കസ്റ്റംസ് ജോയന്റ് കമ്മീഷണറുടെ പ്രതികരണം

Read More

രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റ് നശിച്ചുപോയ സംഭവം; നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് രാജിവെച്ചു

പ്രളയ ദുരിതബാധിതർക്ക് വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി എം.പി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് രാജിവെച്ചു. ഭക്ഷ്യ കിറ്റ് നശിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മലപ്പുറം നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികളാണ് പഴകിയതിനെ തുടർന്ന് പുഴുവരിച്ച് നശിച്ചത്.  പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് പൂർണമായും നശിച്ചത്.

Read More

ലഡാക്കിൽ നിന്ന് ഒരേസമയം സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണ

ലഡാക്കിൽ അതിർത്തി സംഘർഷത്തിന് താത്കാലിക വിരാമെന്ന് സൂചന. കമാൻഡർ ചർച്ചയിൽ നിർണായക തീരുമാനങ്ങളുണ്ടായതായി സൈന്യം അറിയിച്ചു. യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ ഒരേ സമയം പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണയായി. സൈനിക പിൻമാറ്റം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ തീരുമാനിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനും മുൻനിര പോരാളികൾ ആത്മസംയമനം പാലിക്കാനും തെറ്റിദ്ധാരണകളും പിഴവുകളും വരുത്താതിരിക്കാനും തീരുമാനിച്ചതായി സൈന്യം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു   സംഘർഷം ലഘൂകരിക്കുന്നതിനായുള്ള ചർച്ചകൾ തുടരും. എട്ടാം കോർ കമാൻഡർ ചർച്ചയിലാണ് നിർണായക…

Read More