രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്‌സിൻ നൽകുന്നത്. കൊവിഡ് മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവർക്ക് വാക്‌സിൻ നൽകും. മൂന്ന് കോടി ആരോഗ്യപ്രവർത്തകരെയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരും അമ്പത് വയസ്സിൽ താഴെ പ്രായമുള്ള അസുഖബാധിതരും ഉൾപ്പെടുന്ന 27 കോടി പേർക്ക് വാക്‌സിൻ നൽകും. വിതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം…

Read More

ലോർഡ്‌സിൽ ഇന്ത്യ 298ന് ഡിക്ലയർ ചെയ്തു; ഇംഗ്ലണ്ടിന് 272 റൺസ് വിജയലക്ഷ്യം

  ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 8ന് 298 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 271 റൺസിന്റെ രണ്ടാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മുഹമ്മദ് ഷമിയും ബുമ്രയും ചേർന്ന് ഒമ്പതാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 89 റൺസാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത് 6ന് 186 റൺസ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. 22 റൺസെടുത്ത റിഷഭ് പന്തിനെയും 16 റൺസെടുത്ത ഇഷാന്ത് ശർമയെയും ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടപ്പെട്ടു….

Read More

ഐ എസ് ഐ ചാരവൃത്തി ആരോപണം; ലുധിയാനയിൽ യുവാവ് അറസ്റ്റിൽ

    ഐ എസ് ഐ ചാരവൃത്തി ആരോപണത്തിൽ യുവാവ് അറസ്റ്റിൽ. ഗുരുദാസ്പൂർ സ്വദേശിയായ 20-കാരനെയാണ് ലുധിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ചൈനയിൽ നിർമ്മിച്ച സിസിടിവി ക്യാമറകൾ ഉപയോഗിച്ച്, അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരു സൈനിക മേഖലയുടെ തത്സമയ ദൃശ്യങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർക്ക് ഇയാൾ കൈമാറിയിരുന്നതായി പൊലീസ് അറിയിച്ചു.     ബദ്ദോവാൾ കന്റോൺമെന്റിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ ലുധിയാന-ഫെറോസ്പൂർ റോഡിൽ ഇയാൾ ഒരു കട വാടകയ്‌ക്ക് എടുത്തിരുന്നതായി പൊലീസ് വ്യക്തമാക്കി. അവിടെ…

Read More

സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം, പുരുഷന്മാർക്ക് 20 ഗ്രാം: ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങള്‍ക്ക് പുതിയ പരിധി

ഡല്‍ഹി: ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026) കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഇന്ത്യൻ നിവാസികൾ, ഇന്ത്യൻ വംശജരായ ടൂറിസ്റ്റുകൾ , അല്ലെങ്കിൽ ടൂറിസ്റ്റ് വിസയില്‍ അല്ലാത്ത വിദേശികൾ എന്നിവർക്ക് 75,000 രൂപ വരെ വിലയുള്ള സാധനങ്ങൾ ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം എന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. മുമ്പ് ഇത് 50000 രൂപ മാത്രമായിരുന്നു. കൊണ്ടുവരുന്ന…

Read More

പേരാമ്പ്രയിൽ സ്കൂൾ ​ഗ്രൗണ്ടിൽ കാറോടിച്ച് കയറ്റിയത് 16 കാരൻ, 25 വയസുവരെ ലൈസൻസ് നൽകില്ല, ആർസി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി

കോഴിക്കോട്: കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം ന‌ടത്തിയ സംഭവത്തിൽ നടപടിയെടുത്ത് പൊലീസും എംവിഡിയും. കാർ ഓടിച്ചത് പതിനാറുകാരനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കാറിന്റെ ആർസി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. 16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു. സംഭവത്തിൽ പൊലീസും നടപടി സ്വീകരിച്ചിട്ടുണ്ട്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്. കാറുടമയെ തിരിച്ചറിഞ്ഞതായും വാഹനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും…

Read More

അപകടത്തിന് കാരണമാകും; ഡ്രൈവിംഗ് ക്യാബിനിൽ വ്ളോഗിങ് പാടില്ലെന്ന് ഹൈക്കോടതി

ടൂറിസ്റ്റ് ബസുകളുടെയും, വലിയ വാഹനങ്ങളുടെയും ഡ്രൈവിംഗ് ക്യാബിനിൽ വ്ളോഗിങ് പാടില്ലെന്ന് ഹൈക്കോടതി. ഇത് അപകടത്തിന് കാരണമാകുമെന്ന് കോടതി. ഡ്രൈവറുടെ മാത്രമല്ല കാൽ നടക്കാരുടെ ജീവൻപോലും അപകടത്തിൽപെടുത്തും. കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. കനത്ത പിഴ ചുമത്താനും കോടതി നിർദേശം നൽകി. ഇത്തരം വീഡ‍ിയോ​ഗ്രഫി തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറോടും സംസ്ഥാന പോലീസ് മേധാവിയോടും നിർദേശം നൽകി. ആളുകളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുമെന്നാണ് ഹൈക്കടോതി നിരീക്ഷിച്ചിരിക്കുന്നത്. നിരവധി വാഹനങ്ങളിൽ…

Read More

എ.ആർ നഗർ ബാങ്കിൽ കൂട്ട സ്ഥലമാറ്റം: സാധാരണ നടപടിയെന്ന് സെക്രട്ടറി

വേങ്ങര: എ. ആർ നഗർ ബാങ്കിലെ കൂട്ട സ്ഥലമാറ്റം സാധാരണ നടപടി മാത്രമെന്ന് ബാങ്ക് സെക്രട്ടറി വിജയ്. രണ്ടു വർഷം കൂടുമ്പോഴുള്ള പൊതുസ്ഥലം മാറ്റം മാത്രമാണിതെന്നും അദ്ദേഹം  പറഞ്ഞു. സെക്രട്ടറി, അസി.സെക്രട്ടറി തുടങ്ങി പ്രധാന തസ്തികയിലുള്ളവർ ഒഴികെ ബാക്കിയുള്ളവരെയാണ് എ. ആർ. നഗറിലെ വിവിധ ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റിയത്. ക്രമക്കേട് ആരോപണമുയർന്ന ബാങ്കിൽ മുൻ സെക്രട്ടറിയും നിലവിൽ അഡ്മിനിസ്ട്രേറ്ററുമായ വി.കെ ഹരികുമാറിനെതിരെ അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയവർക്കും സ്ഥലംമാറ്റം നൽകിയതായാണ് വിവരം. സഹകരണ രജിസ്ട്രാറുടെ നിർദേശമനുസരിച്ചാണ് സ്ഥലം…

Read More

നാവികസേന ദിനാഘോഷം ഇനി തിരുവനന്തപുരത്ത്, ഡിസംബർ നാലിന് ശംഖുമുഖത്ത് നടക്കും

നാവികസേന ദിനാഘോഷം ഇനി തിരുവനന്തപുരത്ത് നടക്കും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റി.ഡിസംബർ നാലിന് ശംഖുമുഖത്ത് നടക്കും. ഡിസംബർ നാലിനു നടക്കുന്ന ആഘോഷത്തിൽ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയിരിക്കും മുഖ്യാതിഥി. സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധ ശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങളും അരങ്ങേറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്താനാണു സാധ്യത. തിരുവനന്തപുരത്തിനു നറുക്കുവീണാൽ നഗരം ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ നാവികസേനാ പരിപാടിയായിരിക്കുമത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും ഇവിടെയെത്തും. ആഘോഷത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സേനാ…

Read More

JW Marriott Jobs Vacancies In Dubai

JW Marriott Careers To make your JW Marriott Careers in hospitality field in Dubai you have to be positive apply for JW Marriott Careers Dubai so Get ready to grab these Outstanding Opportunity  JW Marriott Careers that may take your career beyond your expectation in case you get hired. Therefore, you are requested to stick to this post and…

Read More

നിപ ജാ​ഗ്രത, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ നിപ ജാ​ഗ്രതയെ തുടർന്ന് മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ്. കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിലെ സർക്കാർ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സംവിധാനവും ഏര്‍പ്പെടുത്തി. വർക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാർക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുള്ളതായും ജില്ല കളക്ടർ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളില്‍ ഉള്‍പ്പെട്ട സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. കൂടാതെ, കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കണ്ടെയ്ൻമെന്റ്…

Read More