കെ റെയിലിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ്

 

കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ കോൺഗ്രസിന്റെ തീരുമാനം. താഴെ തട്ടിൽ പദ്ധതിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാനും മധ്യകേരളത്തിലെ കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനമായി. സമരത്തിന്റെ അടുത്ത ഘട്ടം എങ്ങനെ വേണമെന്ന് തീരുമാനിക്കാനായി കൊച്ചിയിൽ പ്രത്യേക കൺവെൻഷൻ വിളിച്ചിരുന്നു

നാല് ജില്ലകളിലെ മണ്ഡലം പ്രസിഡന്റുമാർ മുതൽ ഡിസിസി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുത്തത്. കെ റെയിലിനെ എതിർക്കുന്ന എല്ലാവരും യോജിപ്പിച്ച് പദ്ധതി ഏതുവിധേനയും തടസ്സപ്പെടുത്താനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. കെ റെയിൽ വന്നാൽ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് പ്രിന്റ് ചെയ്ത ലഘുലേഖകൾ വീടുകൾ കയറിയിറങ്ങി വിതരണം ചെയ്യാനും തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.