സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: രാഷ്ട്രീയ പ്രതിരോധത്തിന് സിപിഐഎം; ഇന്ന് വിശദീകരണ യോഗം

കോഴിക്കോട്: പിണറായി വിജയന്റെ മകള്‍ ടി വീണ പ്രതിയായ സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഐഎം. ഇന്ന് കോഴിക്കോട് മുതലക്കുളത്ത് വിശദീകരണ യോഗം നടക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വീണയ്ക്ക് എതിരെയുള്ള ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം. മുഹമമ്ദ് റിയാസിനെ ലക്ഷ്യം വെക്കുന്നുവെന്ന് ആരോപണം. കഴിഞ്ഞ ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം, വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയമായി വിഷയത്തെ നേരിടാനും അണികളോട് വിശദീകരിക്കാനുമുള്ള…

Read More

10 ബാങ്ക് അക്കൗണ്ടുകള്‍; ഡാര്‍ക്ക് നെറ്റ് ലഹരി കടത്തിലൂടെ മുഖ്യപ്രതി എഡിസണ്‍ സമ്പാദിച്ചത് കോടികള്‍

ഡാര്‍ക്ക് നെറ്റ് ലഹരി കടത്തിലൂടെ മുഖ്യപ്രതി എഡിസണ്‍ സമ്പാദിച്ചത് കോടികള്‍. പത്തു കോടി രൂപയിലേറെയാണ് ലഹരിക്കച്ചവടത്തിലൂടെ എഡിസണ്‍ സമ്പാദിച്ചത്. അന്വേഷണസംഘം കണ്ടെത്തിയ എഡിസന്റെ ലഹരി ഇടപാടിന്റെ വിശദാംശങ്ങള്‍ ലഭിച്ചു. എഡിസന്റെ 10 ബാങ്ക് അക്കൗണ്ടുകള്‍ എന്‍സിബി പരിശോധിയ്ക്കുകയാണ്. രണ്ടു വര്‍ഷത്തിനിടെ എഡിസണ്‍ നടത്തിയത് 6000 ലഹരി ഇടപാടുകളുകളെന്നും എന്‍സിബി കണ്ടെത്തി. മൂവാറ്റുപുഴയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സില്‍ ലഹരിപ്പണം വിനിയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എഡിസന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണസംഘം…

Read More

24 മണിക്കൂറിനിടെ 54,366 പേർക്ക് കൊവിഡ്, 690 മരണം; പ്രതിദിന വർധനവ് കുറയുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,61,312 ആയി ഉയർന്നു. 690 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായി മരിച്ചത്.   1,17,306 പേരാണ് ഇതിനോടകം മരിച്ചത്. നിലവിൽ 6,95,509 പേർ ചികിത്സയിൽ കഴിയുന്നു. 69,48,497 പേർ രോഗമുക്തി നേടി. പ്രതിദിന വർധനവ് കുറയുന്നത് ആശ്വാസകരമാണ്. 24 മണിക്കൂറിനിടെ 20,303 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.   24 മണിക്കൂറിനിടെ 14,42,722 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. പത്ത്…

Read More

തൃശ്ശൂരിൽ മുൻകാമുകിയെ കുത്തിവീഴ്ത്തി തീയിട്ട് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

തൃശ്ശൂർ ചീയാരത്ത് പ്രണയാഭ്യർത്ഥന നിരസിച്ച എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ കുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ വടക്കേക്കാട് സ്വദേശി നിധീഷിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ഏപ്രിൽ നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ചീയാരം സ്വദേശിയായ ഇരുപത്തിരണ്ടുകാരി നീതുവാണ് കൊല്ലപ്പെട്ടത്   ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്റെ വീട്ടിലേക്ക് പുലർച്ചെ അഞ്ചരയോടെ ബൈക്കിലാണ് പ്രതി എത്തിയത്. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേയ്ക്ക്…

Read More

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി: ശനിയാഴ്ച വരെ മഴ കനക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാളില്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇന്നലെ രാത്രിമുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കടലും പ്രക്ഷുപ്തമാണ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 11…

Read More

ഇടുക്കിയിൽ വീട്ടമ്മയെ കയറി പിടിച്ച കേസിൽ എസ് ഐ അറസ്റ്റിൽ

  ഇടുക്കി കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപ്പിടിച്ച എസ് ഐ അറസ്റ്റിൽ. സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാലാണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റിന് സമീപത്ത് താമസിക്കുന്ന വീട്ടമ്മക്ക് നേരെയായിരുന്നു അതിക്രമം ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടമ്മ ഉടനെ കരിങ്കുന്നം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഇതേ തുടർന്നാണ് ബജിത് ലാലിനെ അറസ്റ്റ് ചെയ്തത്.

Read More

കെപിസിസി തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം തിരുവനന്തപുരത്ത്; കെവി തോമസ് ഇന്ദിരാഭവനിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ രൂപീകരിച്ച മേൽനോട്ട സമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മേൽനോട്ട സമിതിയുടെ അധ്യക്ഷൻ. ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകിപ്പിക്കരുതെന്ന് ഘടകകക്ഷികൾ അടക്കം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. ഹൈക്കമാൻഡ് നിയോഗിച്ച നീരീക്ഷക സമിതി അംഗങ്ങളായ അശോക് ഗെഹ്ലോട്ടും ജി പരമേശ്വരയും തിരുവനന്തപുരത്തുണ്ട്. തെരഞ്ഞെടുപ്പിനെ ആര് നയിക്കുമെന്നതല്ല, വിജയമാണ് പ്രധാനമെന്ന് ഗെഹ്ലോട്ട് പ്രതികരിച്ചു മുന്നണി വിടാനൊരുങ്ങിയ കെവി തോമസ് സോണിയ…

Read More

DUBAI AIRPORT CAREERS 2022 | MULTIPLE JOB OPPORTUNITIES

Are you desperately looking forward to starting your journey by applying for Dubai Airport Careers? Then it would be a great initiative to kick start your career in the aviation industry. Indeed! It’s a great place where all goals seem to be accomplished. Again Dubai Airport is where the opportunities are waiting for you whether you are a…

Read More

എവർഗിവണിനെ മാറ്റാനുള്ള നടപടി തുടരുന്നു; ദിവസങ്ങൾ ഇനിയുമെടുക്കും

സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കുകപ്പലിനെ മാറ്റാനുള്ള പ്രവൃത്തി തുടരുന്നു. മണലും ചെളിയും നീക്കി കപ്പലിനെ മാറ്റാനാണ് നീക്കം. കപ്പലിന്റെ ഭാരം കുറച്ച് ടഗ് കപ്പൽ ഉപയോഗിച്ച് വലിച്ചു നീക്കാനും ശ്രമം നടക്കുന്നുണ്ട്. എവർഗിവൺ കുടുങ്ങിയതോടെ മൂന്നൂറിലേറെ കപ്പലുകളാണ് സൂയസ് കനാലിൽ കുടുങ്ങിയത്. നിലവിലെ സ്ഥിതി അനുസരിച്ച് അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കുന്ന ശ്രമകരമായ ദൗത്യത്തിലൂടെ കപ്പലിനെ മാറ്റാനാകൂ. മറ്റൊരു വഴി കപ്പലിലെ ചരക്കുകൾ എയർ ലിഫ്റ്റിംഗ് വഴി മാറ്റുകയെന്നതാണ്. ഇതുവഴി ഭാരം കുറച്ച് കപ്പലിനെ വലിച്ചു നീക്കാനാകും…

Read More

‘നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’; അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍

    ടെഹ്‌റാന്‍: അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.   ഉപരോധങ്ങളും യുദ്ധവും മൂലമുണ്ടായ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുക, വിപണികള്‍ കൈകാര്യം ചെയ്യുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് നിക്ഷേപം തിരിച്ചുവിടുക, ഡോളറിനെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി കുറയ്ക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക ദുരിതം പരിഹരിക്കാന്‍ സര്‍ക്കാരിനോട് പരമോന്നത നേതാവ് മുജ്തബ…

Read More