മധ്യപ്രദേശിലെ ഉമരിയയിൽ കുഴൽക്കിണറിൽ വീണ നാല് വയസ്സുകാരൻ മരിച്ചു. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് രാവിലെ കുട്ടിയെ പുറത്തെടുത്തിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വ്യാഴാഴ്ച 11 മണിയോടെയാണ് ഗൗരവ് ദുബെ എന്ന നാലുവയസ്സുകാരൻ കുഴൽക്കിണറിൽ വീണത്. കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പിന്നാലെ ഉമരിയ ജില്ലാ കലക്ടറും എസ് പിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു
കുട്ടിക്ക് കുഴൽക്കിണറിനുള്ളിൽ ശ്വാസം ലബിക്കുന്നതിനായി ഓക്‌സിജൻ പൈപ്പും സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.