അൻപത് വർഷക്കാലം കാളീവേഷം പകർന്നാടിയ ചോരുത്ത് കല്ലാറ്റ്‌ രാമക്കുറുപ്പ് യാത്രയായി…

കുന്നംകുളം:
കാട്ടകാമ്പാൽ പൂരത്തിന്റെ പ്രധാന ചടങ്ങായ കാളി – ദാരിക സംവാദത്തിൽ, 50 വർഷക്കാലം കാളീവേഷം പകർന്നാടിയ ചോരുത്ത് കല്ലാറ്റ്‌ രാമക്കുറുപ്പ് (91) അന്തരിച്ചു.

ജീവിതത്തിന്റെ നല്ലൊരുഭാഗവും കലാപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച കാട്ടകാമ്പാല്‍ ചോരൂത്ത് കല്ലാറ്റ് രാമകുറുപ്പ് വിടവാങ്ങി. (91) വയസ്സായിരുന്നു. ക്ഷേത്രാചാര കലകള്‍, നാടകം, കഥാപ്രസംഗം, കാര്‍ട്ടൂണ്‍. അങ്ങനെ വ്യത്യസ്ത മേഖലകളില്‍ കല്ലാറ്റ് രാമകുറുപ്പ് കഴിവ് തെളിയിച്ചിരുന്നു. കാട്ടകാമ്പാല്‍ പൂരത്തിന്റെ പ്രധാന ആചാരമായ കാളി-ദാരിക സംവാദത്തില്‍ കാളി വേഷം അണിയുന്നത് രാമകുറുപ്പായിരുന്നു. അമ്പതുവര്‍ഷത്തോളം കാളിയായി വേഷമിട്ട് അദ്ദേഹം പൂരത്തിനെത്തിയിട്ടുണ്ട്. അദ്ദേഹം ഗ്രാമീണ കലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ വലുതാണ്.