ഡേക്ടർമാർ കത്രിക വയറ്റിൽ മറന്നു വെച്ചു;ശസ്ത്രക്രിയക്ക് വിധേയനായ രോഗി കത്രികയുണ്ടെന്ന് അറിഞ്ഞത് 25 ദിവസത്തിന് ശേഷം, സംഭവം തൃശൂർ മുളങ്കുന്നത്തുകാവിൽ

തൃശൂർ:മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു.

മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു. കത്രികയുമായി 25 ദിവസം ജീവിച്ച രോഗി ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി. തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിൽ മേയ് മാസം മുഴ മാറ്റൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഒട്ടോ ഡ്രൈവർ കണിമംഗലം മാളിയേക്കൽ ജോസഫ് പോളിന്റെ (55) വയറിനകത്താണു കത്രിക അകപ്പെട്ടത്.

20 ദിവസം രോഗി വാർഡിൽ കഴിഞ്ഞിട്ടും കൈപ്പിഴ ഡോക്ടർമാർ തിരിച്ചറിഞ്ഞില്ല. ഡിസ്ചാർജ് ചെയ്തതിന് ശേഷം തുടർ ചികിത്സയ്ക്ക് എത്തിയപ്പോഴാണു ഇക്കാര്യം ഡോക്ടർ ശ്രദ്ധിച്ചത് പിന്നെ വിവരം മറച്ചു വച്ച് രോഗിയെ – ശസ്ത്രക്രിയയ്ക്കു വിധേയനാക്കാൻ ശ്രമിച്ചെങ്കിലും സംശയം തോന്നിയ ബന്ധുക്കൾ സ്വകാര്യ ലാബിൽ പോയി നടത്തിയ എക്സ്-റേ എടുത്ത് നോക്കിയപ്പോൾ ആണ് കത്രിക – കണ്ടത്.
തുടർന്നു സ്വകാര്യ ആശുപത്രിയിലെത്തിച്ച് കത്രിക പുറത്തെടുത്തു. ഡോക്ടർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രോഗി തൃശൂർ സിറ്റി അസി. പൊലീസ്  കമ്മിഷണർക്കു പരാതി നൽകി. എന്നാൽ ശസ്ത്രകിയ ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം ആണെന്നും പിഴവ് പരിശോധിക്കുമെന്നും ഡോ.പോളി .ടി.ജോസഫ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *