നമ്മൂടെ ചെറുപയർ ചില്ലറക്കാരനല്ല, ഈ ഗുണങ്ങൾ അറിയൂ !

പയര്‍ വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്ഥിരമായി കഴിക്കുന്ന ഒന്നാണ് ചെറുപയര്‍ കഞ്ഞി. മഴക്കാലങ്ങളില്‍ ചെറുപയര്‍ കഞ്ഞി ഉപയോഗിക്കുന്നത് ശരീരത്തിന് വളരെ ഗുണപ്രദമാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്കാന്‍ ഏറെ നല്ലതാണ് ചെറുപയര്‍കഞ്ഞി. ഇതിലെ വിവിധ ജീവകങ്ങള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. മഴക്കാലത്ത് പ്രത്യേകിച്ചും രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ ചെറുപയര്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് അത്യുത്തമമാണ്.

അനീമിയ പോലുള്ള രോഗങ്ങള്‍ പരിഹരിക്കാനുള്ള മുഖ്യവഴിയാണ് ചെറുപയർ. ഇത് ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.മഴക്കാലത്ത് ശരീരത്തിന്റെ ദഹനപ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിന് ചൂടു നല്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുപയർ. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചെറുപയര്‍. ചെറുപയര്‍ കൊണ്ടുള്ള കഞ്ഞി രാവിലെയോ രാത്രിയോ കഴിക്കുന്നത് ആരോഗ്യപ്രദമാണ്.

ദഹനപ്രക്രിയ ഏറെ എളുപ്പമാക്കുന്ന ഒന്നാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ ഫൈബറിന്റെ മുഖ്യ ഉറവിടമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍പരിഹരിയ്ക്കുന്നതിന് ഇത് ഏറെ നല്ലതുമാണ്. മുളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്റെ മുഖ്യ ഉറവിടമാണ്. കഫ, പിത്ത രോഗങ്ങളെ ചെറുക്കാനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍ നമ്മുടെ സ്ഥിരം ഭക്ഷണങ്ങളുടെ ഭാഗമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *