Headlines

തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചൂടു കൂട്ടാന്‍ സംസ്ഥാന നേതാക്കള്‍ ചുരം കയറി വയനാട്ടിലേക്കെത്തുന്നു

കൽപ്പറ്റ:തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചൂടു കൂട്ടാന്‍ സംസ്ഥാന നേതാക്കള്‍ ചുരം കയറി വയനാട്ടിലേക്കെത്തുന്നു.3 മുന്നണികളിലെയും പ്രമുഖ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ചുറം കയറി ജില്ലയിലെത്തും. എല്‍ഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന് ജില്ലയിലെത്തും. മാനന്തവാടി,കല്‍പ്പറ്റ,ബത്തേരി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്നാരംഭിക്കും.

Read More

വയനാട് ജില്ലയിൽ കോവിഡ് വാക്സിൻ കൂടുതൽ പേർക്ക് ; മാസ്സ് വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നു

കോവിഡ് വാക്സിൻ അർഹതപ്പെട്ട എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ മാർച്ച് 15 മുതൽ മാസ്സ് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു. എച്ച് ഐ എം യു പി സ്കൂൾ കൽപ്പറ്റ, അധ്യാപക ഭവൻ സുൽത്താൻബത്തേരി, ഗവൺമെൻറ് യുപി സ്കൂൾ മാനന്തവാടി എന്നിവിടങ്ങളിൽ വെച്ച് 1000 പേർക്ക് വീതം ദിവസം 3000 പേർക്ക് വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 60 വയസ്സ് കഴിഞ്ഞവർ, 45 മുതൽ 59 വരെ പ്രായമുള്ളവരിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയിൽ ഉള്ളവർ എന്നിവർക്കാണ്…

Read More

വയനാട് ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് , 106 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (12.03.21) 41 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 106 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27593 ആയി. 26616 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 824 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 750 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ മാനന്തവാടി, മീനങ്ങാടി സ്വദേശികള്‍ 7 പേര്‍ വീതം, വെള്ളമുണ്ട 6 പേര്‍,…

Read More

വയനാട്ടിൽ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.കമ്പളക്കാട് സ്വദേശികളായ കുമ്മാളിന്‍ കെ.എം.സുഫൈല്‍ (27), മേമാടന്‍ ഷിജാസുല്‍ റിസ്വാന്‍ (25), പുള്ളിയാന്‍കുന്നേല്‍ മിഥിലാജ് (28) എന്നിവരാണ് പിടിയിലായത്. കമ്പളക്കാട് പോലീസ് ഏച്ചോം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. സുഫൈല്‍ മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കമ്പളക്കാട് അഡീഷണല്‍ എസ്.ഐ. വി.പി. ആന്റണി, എസ്.സി.എ വി.ആര്‍. ദിലീപ് കുമാര്‍, സി.കെ.സനല്‍, സി.എസ്.ശിവദാസന്‍, എസ്.രതീഷ്, വി.പി.ജീഷ്ണു എന്നിവരുടെ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

Read More

കേരള കോണ്‍ഗ്രസ് എം.സംസ്ഥാന കമ്മറ്റി അംഗവും,സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാനുമായിരുന്ന ടി.എല്‍ സാബു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ടി.എല്‍ സാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

കേരള കോണ്‍ഗ്രസ് എം.സംസ്ഥാന കമ്മറ്റി അംഗവും,സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാനുമായിരുന്ന ടി.എല്‍ സാബു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ടി.എല്‍ സാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് പിളര്‍ന്നതിന് ശേഷം സ്വതന്ത്ര നിലപാടിലായിരുന്നു ടി.എല്‍ സാബു.വയനാട് ജില്ലയോട് ഇടതുപക്ഷ മുന്നണി കാണിക്കുന്ന അവഗണനക്കെതിരെ യു.ഡി.എഫ് പ്രതിനിധികള്‍ വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും തുടര്‍ന്ന് യു.ഡി.എഫ് ന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ടി.എല്‍ സാബു പറഞ്ഞു

Read More

വൈദ്യുതി മുടങ്ങും

  വൈദ്യുതി മുടങ്ങും മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷനിലെ* എടപ്പെട്ടി, അമ്പുകുത്തി, മുട്ടിൽ ടൗൺ, കുട്ടമംഗലം, വിവേകാനന്ദ റോഡ്, കോൽപ്പാറ, കൈപ്പാണി മൂല, താഴെ മുട്ടിൽ, ചാഴിവയൽഎന്നിവിടങ്ങളിൽ നാളെ ( വെള്ളി ) രാവിലെ 9 മുതൽ 5.00 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* എൻ.എം.ഡി സി വട്ടക്കാരി ഫാത്തിമ ഭാഗങ്ങളിൽ നാളെ ( വെള്ളി) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും    

Read More

കല്‍പ്പറ്റ സീറ്റില്‍ എ ഗ്രൂപ്പില്‍നിന്നുള്ള അഡ്വ.പി.ഡി. സജി സജീവ പരിഗണനയില്‍; വയനാട്ടില്‍ ഐ ഗ്രൂപ്പ് ഇടയുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞടുപ്പില്‍ വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥിയായി എ ഗ്രൂപ്പില്‍നിന്നുള്ള അഡ്വ.പി.ഡി. സജി എഐസിസിയുടെ സജിവ പരിഗണനയില്‍. സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ പ്രഥമ സ്ഥാനത്തായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിനെ സാമുദായിക സന്തുലനം കണക്കിലെടുത്തു മറ്റൊരു മണ്ഡലത്തിലേക്കു മാറ്റാനും സജിയെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയാക്കാനുമാണ് ഉന്നതതലത്തില്‍ നീക്കം. എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി ഇതിനു പച്ചക്കൊടി കാട്ടിയതാണ് അറിയുന്നത്. ഇന്നു വൈകുന്നേരമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പുല്‍പ്പള്ളി സ്വദേശിയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റുമായ സജി….

Read More

വയനാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 77 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (11.03.21) 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 77 പേര്‍ രോഗമുക്തി നേടി. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27552 ആയി. 26490 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 867 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 813 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* കോട്ടത്തറ സ്വദേശികളായ 9…

Read More

കാവുമന്ദത്ത് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു

കാവുമന്ദത്ത് തലശ്ശേരി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് അപകടം. റോഡിൽ നിന്ന് തെന്നിമാറി 50 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. കാവുമന്ദം സർവീസ് സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്.  

Read More

വയനാട്ടിൽ യുവാവിനെയും,വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴെമിറ്റം കോളനിയിൽ യുവാവിനെയും, യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താഴെമിറ്റം കോളനിയിലെ പരേതനായ ബാബു – മീനാക്ഷി ദമ്പതികളുടെ മകൻ വിനീഷ് (27), മക്കിയാട് പെരിഞ്ചേരിമല വെള്ളൻ – ലീല ദമ്പതികളുടെ മകൾ ലയന എന്നിവരാണ് മരിച്ചത്.വിനീഷിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന ഷെഡിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Read More