ലോറിയുടെ ഒറ്റ ഇടയില്‍ തകര്‍ന്നത് കെട്ടിടത്തിന് അധികൃതര്‍ നല്‍കിയ ‘ഉറപ്പ്’, കല്‍പ്പറ്റയിലെ കെട്ടിടം പൊളിച്ചു നീക്കി അധികൃതര്‍; സോഷ്യല്‍ മീഡിയ തിരഞ്ഞ അപകടത്തിന്റെ കഥ ഇങ്ങനെ
കല്‍പ്പറ്റ: ലോറിയിടിച്ചതിനെ തുടര്‍ന്ന് ചരിഞ്ഞുവീഴാനായ കെട്ടിടത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുലര്‍ച്ചെ നടന്ന അപകടമായതിനാല്‍ തന്നെ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിരുന്നില.കെട്ടിടം ചരിയാന്‍ തുടങ്ങിയതോടെ അധികൃതര്‍ കൃത്യമായ ഇടപെടല്‍ നടത്തി രാത്രിയോടെ കെട്ടിടം പൊളിച്ചു നീക്കി. രക്ഷാ പ്രവര്‍ത്തനവും ഇടപെടലുമൊക്കെ പ്രശംസനീയമാണെങ്കില്‍ ഇത്രയും ദുര്‍ബലമായ ഒരു കെട്ടിടത്തിന് അതും വളവുപോലെ റിസ്‌കുള്ള ഒരു സ്ഥലത്ത് എങ്ങിനെ അനുമതി നല്‍കി എന്ന ചോദ്യമാണ് ഉയരുന്നത്.കല്‍പ്പറ്റ ദേശീയപാതയില്‍ മടിയൂര്‍കുനി പെട്രോള്‍ പമ്ബിനു…
