നിര്യാതയായി ഫാത്വിമ ഹജ്ജുമ്മ

നിര്യാതയായി ഫാത്വിമ ഹജ്ജുമ്മ മുട്ടില്‍ : പരിയാരം വെള്ളൂര്‍ക്കാവില്‍ ഫാത്വിമ ഹജ്ജുമ്മ (76) നിര്യാതയായി. ഭര്‍ത്താവ് ഹംസ. മക്കള്‍: ആഇശ (ദുബൈ), ഖദീജ (പെരിന്തല്‍മണ്ണ), ശംസുദ്ദീന്‍, പരേതനായ നൂറുദ്ദീന്‍, സൈദലവി, ഷിഹാബുദ്ദീന്‍, ഹസൈനാര്‍, നൗഷാദ്, നിസാമുദ്ദീന്‍. മരുമക്കള്‍: ആഇശ, മുഹമ്മദ് ഈസ, അബ്ദുല്ല ഈസ (ദുബൈ), ഹംസ പെരിന്തല്‍മണ്ണ, സീനത്ത്, സജ്ന, മറിയം, ഖദീജ, ഫെബിന്‍ ഷെസ്്‌ലിയ.

Read More

കൽപ്പറ്റയിൽ നല്ലത് വയനാട്ടുകാർ തന്നെയെന്ന് ഐ സി ബാലകൃഷ്ണൻ

കൽപ്പറ്റയിൽ പരിചയ സമ്പന്നരായ വയനാട്ടുകാരെ തന്നെ വേണമെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് വയനാട് DCC പ്രസിഡൻറും ബത്തേരി മണ്ഡലം UDF സ്ഥാർത്ഥിയുമായ ഐ സി. ബാലകൃഷ്ണൻ വ്യക്തമാക്കി. ജില്ലയിൽ തന്നെയുള്ള സ്ഥാർത്ഥി ലിസ്റ്റിൽ നിന്ന് മികച്ച സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് വയനാട്ടുകാരുടെ വികാരം മാനിച്ചു കൊണ്ട് നിശ്ചയിക്കുമെന്നു കരുതുന്നതായും ഐ സി. ബാലകൃഷ്ണൻ.

Read More

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പങ്കെടുത്ത സുൽത്താൻ ബത്തേരി യു ഡി എഫ്‌ കൺവെൻഷനിൽ മാധ്യമപ്രവർത്തകന്‌ നേരെ കയ്യേറ്റം

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പങ്കെടുത്ത സുൽത്താൻ ബത്തേരി യു ഡി എഫ്‌ കൺവെൻഷനിൽ മാധ്യമപ്രവർത്തകന്‌ നേരെ കയ്യേറ്റം.യോഗത്തിൽ ബഹളമുണ്ടാക്കിയ ആളെ കോൺഗ്രസ്‌ പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ്‌ ഒരുകൂട്ടമാളുകൾ റിപ്പോർട്ടർ ടിവി ക്യാമറാമാൻ മനു ദാമോദറിനെ കയ്യേറ്റം ചെയ്തത്‌.ദൃശ്യങ്ങൾ എടുക്കുന്നത്‌ തടസ്സപ്പെടുത്തിയ പ്രവർത്തകർ അസഭ്യം പറയുകയും ഫോൺ തട്ടിതെറിപ്പിക്കുകയും ചെയ്തു.സംഭവത്തിൽ ബത്തേരി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ്‌ കമ്മറ്റി ചെയർമ്മാൻ കെ കെ എബ്രഹാം അപലപിച്ചു.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്ഭാരവാഹികൾവാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More

എൽ ഡി എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി എം എസ് വിശ്വനാദൻ കൽപ്പറ്റയിൽ നാമനിർദ്ധേശ പത്രിക സമർപ്പിച്ചു

എൽ ഡി എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി എം എസ് വിശ്വനാദൻ കൽപ്പറ്റയിൽ നാമനിർദ്ധേശ പത്രിക സമർപ്പിച്ചു. എൽ ഡി എഫ് ന്റെ ജില്ലയിലെ നേതാക്കളായ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ,വി .വി ബേബി, കെ.ശശാങ്കൻ, ബത്തേരി മുൻസിപാലിറ്റി ചെയർമാൻ ടി.കെ രമേശൻ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Read More

അടിയന്തര അറിയിപ്പ്

കല്‍പ്പറ്റ വെള്ളാരംകുന്ന് പെട്രോള്‍ പമ്പിനു സമീപം ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ ബഹുനില കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവൃത്തി ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 2.30 മുതല്‍ ആരംഭിക്കുന്നതിനാല്‍ 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വീടുകളിലെയും കെട്ടിടങ്ങളിലെയും ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യുകയും വൈദ്യുതി മെയിന്‍ സ്വിച്ച് ഓഫാക്കുകയും ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാ…

Read More

മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി മണിക്കുട്ടന്‍ പിന്‍മാറി

മാനന്തവാടി: മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി മണിക്കുട്ടന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറി. പണിയ വിഭാഗത്തെ പരിഗണിച്ചതിൽ സന്തോഷമെന്ന് മണിക്കുട്ടന്‍ അറിയിച്ചു. സ്ഥാനാർത്ഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് മണിക്കുട്ടന്‍ അറിയിച്ചു. അതേസമയം സ്ഥാനാർത്ഥി ആക്കുന്നതിന് മുമ്പുള്ള പ്രാഥമിക ചർച്ച പോലും മണിക്കുട്ടനുമായി നടത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻറ് എന്ന ജോലിയിൽ തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് മണിക്കുട്ടന്‍ വ്യക്തമാക്കി. ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള…

Read More

കൽപ്പറ്റ വെള്ളാരം കുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ബഹു നില കെട്ടിടം തകർന്നു കൊണ്ടിരിക്കുന്നു

കൽപ്പറ്റ വെള്ളാരം കുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ബഹു നില കെട്ടിടം തകർന്നു കൊണ്ടിരിക്കുന്നു. ലോറി ഡ്രൈവറെ അഗ്നി രക്ഷാ സേന കട്ടർ, സെപ്ര ഡർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് , ലോറിയുടെ ഭാഗങ്ങൾ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി. ശ്രീ. ഗൗതം (70) ആണ് പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.

Read More

വയനാട് ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 59 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27686 ആയി. 26744 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 787 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 727 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി സ്വദേശികള്‍ 14 പേര്‍, പൊഴുതന 4 പേര്‍, മാനന്തവാടി, നൂല്‍പ്പുഴ, നെന്മേനി…

Read More

മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെ പ്രഖ്യാപിച്ചു

മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ജയലക്ഷ്മി നിയമസഭയിലേക്ക് മത്സരിക്കുന്നത്. വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലെ കാട്ടിമൂല പാലോട്ട് തറവാട്ടിലെ കുഞ്ഞാമൻ – അമ്മിണി ദമ്പതികളുടെ മകളണ്. 1980 ഒക്ടോബർ 3-നാണ് ജനനം. കാട്ടി മൂല സെൻ്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ ,സർവ്വോദയ സ്കൂൾ എന്നിവിങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസവും തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും കഴിഞ്ഞ് മാനന്തവാടി ഗവ:…

Read More

ഐ.സി.ബാലകൃഷ്ണൻ ബത്തേരിയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി.

ഐ.സി.ബാലകൃഷ്ണൻ ബത്തേരിയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി.കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഐ സി ബാലകൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ നിരവധി സമരങ്ങള്‍ നടത്തി ശ്രദ്ധേയനായിരുന്നു. വാളാട് ഗവ. എച്ച് എസിലെ പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം 1994-95 കാലഘട്ടത്തിലാണ് ഐ സി ബാലകൃഷ്ണന്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2002 മുതല്‍ 2004 വരെ യൂത്ത്‌കോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹം 2004 മുതല്‍ 2007 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2001 മുതല്‍ 2005 വരെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കാരച്ചാല്‍ വാര്‍ഡില്‍…

Read More