Headlines

ഐ സി ബാലകൃഷ്ണൻ പത്രിക സമർപ്പിച്ചു

സുൽത്താൻ ബത്തേരി: നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു .കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാനദണ്ഡം പാലിച്ചാണ് പ്രതിക സമർപ്പിച്ചത്.രാവിലെ സുൽത്താൻ ബത്തേരി ടൗണിൽ വോട്ടർമാരെ കണ്ട് അനുഗ്രഹം തേടിയ ശേഷമാണ് പത്രിക സമർപ്പിച്ചത്.

Read More

പ്രവർത്തകർക്കിടയിൽ ആവേശം വിതറി പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ

സുൽത്താൻ ബത്തേരി: പ്രവർത്തകർക്കിടയിൽ ആവേശം വിതറി പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ.മൂന്നാമങ്കത്തിന് ഭൂരിപക്ഷം കാൽ ലക്ഷമാക്കി ഐ സിയെ നിയമസഭയിലെത്തിക്കുമെന്ന് കൺവെൻഷൻ വേദികളിൽ പ്രവർത്തകരുടെ വാഗ്ദാനം.ഇനി വോട്ടർമാരെ നേരിൽ കാണാനായി സ്ഥാനാർത്ഥി എത്തുന്നതോടെ പ്രചരണം കൊഴുപ്പിക്കാനുള്ള ആവേശത്തിലാണ് പ്രവർത്തകർ. അൽപ്പം വൈകി തുടങ്ങിയ പ്രചരണ പരിപാടികളിൽ ഇതോടെ ഇടതു മുന്നണിയെ പിന്തള്ളാനാണ് യു ഡി എഫ് പദ്ധതിയിടുന്നത്. ബോർഡുകളും പോസ്റ്ററുകളും മണ്ഡലത്തിൽ നിറഞ്ഞതോടെ യു ഡി എഫ് പാളയം സജീവമായി കഴിഞ്ഞു. ബൂത്ത്തല…

Read More

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികളെയും, മറ്റ് ജീവനക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികളെയും, മറ്റ് ജീവനക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ചീങ്ങേരി ട്രൈബൽ മോഡൽ ഫാമിലെ തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥന നടത്തി. പാക്കം ഇല്ലിയമ്പം കോളനി, തിരുമുഖം, വട്ടവയൽ, ദാസനക്കര ഫോറസ്റ്റ് വയൽ കോളനി എന്നിവിടങ്ങളിലെ ഉരൂക്കൂട്ടങ്ങളിലും മറ്റ് പ്രദേശവാസികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.

Read More

സുൽത്താൻ ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എബ്രഹാം മാർ എബിയാനിസിനെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ സന്ദർശിച്ചു

സുൽത്താൻ ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എബ്രഹാം മാർ എബിയാനിസ് തിരുമേനിയെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ സന്ദർശിച്ചു. CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ ശശാങ്കൻ, C k സഹദേവൻ k J ദേവസ്യ, മാത്യൂസ് നൂർലാൽ, ടി.പി ഋതുശോഭ് എന്നിവർ ഒപ്പമുണ്ടായിരുന്നു

Read More

ഐ സി ബാലകൃഷ്ണൻ നാളെ പത്രിക സമർപ്പിക്കും

സുൽത്താൻ ബത്തേരി: നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാനദണ്ഡം പാലിച്ചായിരിക്കും പ്രതിക സമർപ്പണം.രാവിലെ 9.30 മുതൽ സുൽത്താൻ ബത്തേരി ടൗണിൽ വോട്ടർമാരെ കണ്ട് അനുഗ്രഹം തേടിയ ശേഷമായിരിക്കും പത്രിക സമർപ്പിക്കുക.

Read More

വയനാട് ജില്ലയിൽ 24 പേര്‍ക്ക് കൂടി കോവിഡ്;75 പേര്‍ക്ക് രോഗമുക്തി

‍ വയനാട് ജില്ലയില്‍ ഇന്ന് (18.03.21) 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27838 ആയി. 27072 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 623 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 555 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി 4, ബത്തേരി 3, മൂപ്പൈനാട്, തൊണ്ടര്‍നാട്, എടവക,…

Read More

എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി. ദേശീയസമിതിയംഗം പി.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു

സുല്‍ത്താന്‍ബത്തേരി: എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി. ദേശീയസമിതിയംഗം പി.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. മേഖലാ ജനറല്‍ സെക്രട്ടറി കെ. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം കുട്ടാറ ദാമോദരന്‍, സംസ്ഥാന സമിതിയംഗം വി. മോഹനന്‍, ജെ. ആർ. പി സംസ്ഥാന സെക്രട്ടറി മാരായ പ്രദീപ് കുന്നുകര , പ്രകാശൻ മൊറാഴ, സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്‌. ബി. ജെ. പി. ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, ജില്ലാ വൈസ്…

Read More

വയനാട് ഉൾപ്പെടെ 9 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് പുതിയ സമയക്രമം.

സംസ്ഥാനത്തെ 9 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയത്തിൽ പരിഷ്കരണം. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയായിരിക്കും ഇവിടങ്ങളിൽ വോട്ടെടുപ്പ് നടത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളിലാണ് പുതിയ സമയക്രമം. മറ്റ് നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെയാണ് വോട്ടെടുപ്പ്    

Read More

അഡ്വ. ടി സിദ്ധിഖിന് കൽപ്പറ്റയിൽ വൻ വരവേൽപ്പ്

കൽപ്പറ്റ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ജില്ലയിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി. സിദ്ധിഖിന് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. ലക്കിടിയിൽ നിന്നും സ്വീകരണം നൽകി വൈകിട്ട്ഏഴു മണിക്ക് കൽപ്പറ്റ നഗരത്തിൽ എത്തി. ഘടകകക്ഷികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ വാഹനങ്ങളുടെ അകമ്പടിയോടെ അണിനിരന്നു. കോൺഗ്രസിലെ ചില ഉന്നത നേതാക്കന്മാരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

Read More

വയനാട് ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്:100 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 100 പേര്‍ രോഗമുക്തി നേടി. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27814 ആയി. 26997 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 640 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 575 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ കല്‍പ്പറ്റ 10, മീനങ്ങാടി 7, ബത്തേരി, വെള്ളമുണ്ട 6 വീതം, മുള്ളന്‍കൊല്ലി…

Read More