കൽപ്പറ്റയിലെ പൗര പ്രമുഖനും ,വ്യാപാര വ്യവസായ മേഖലകളിലെ നിറസാന്നിധ്യവുമായ കുഞ്ഞബ്ദുള്ള ഹാജി72 (ഡീലക്സ്) നിര്യാതനായി

കൽപ്പറ്റയിലെ പൗര പ്രമുഖനും ,വ്യാപാര വ്യവസായ മേഖലകളിലെ നിറസാന്നിധ്യവുമായ കുഞ്ഞബ്ദുള്ള ഹാജി72 (ഡീലക്സ്) നിര്യാതനായി കൽപ്പറ്റയിലെ പൗര പ്രമുഖനും ,വ്യാപാര വ്യവസായ മേഖലകളിലെ നിറസാന്നിധ്യവുമായ കുഞ്ഞബ്ദുള്ള ഹാജി72 (ഡീലക്സ്) നിര്യാതനായി. കേരള വ്യാപാരി വ്യെവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റ് വൈസ് പ്രസിഡണ്ടും ,കൽപ്പറ്റ വ്യാപാരി വ്യെവസായി സഹകരണ സംഘം മുൻ പ്രസിഡണ്ടും കേരള ഹോട്ടൽ ആൻറ് റെസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ മുൻ പ്രസിഡന്റും കൽപ്പറ്റ മഹൽ മുൻ ട്രഷററും കൽപ്പറ്റ മുൻസിപ്പൽ മുസ്ലിം ലീഗ് മുൻ…

Read More

ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ് . 56 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (19.03.21) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 56 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27890 ആയി. 27128 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 590 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 519 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി സ്വദേശികൾ 6 പേർ,…

Read More

മാനന്തവാടി കൂടൽക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി:പയ്യംമ്പള്ളി കൂടൽക്കടവ് ചെക്ക്ഡൊമിൽ കുളിക്കാനിറങ്ങിയ കൂടരഞ്ഞി കൂമ്പാറ പനന്താനം ജോയി-ഗ്രേസി ദമ്പതികളുടെ മകൻ ജസ്റ്റിൻ (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സഹോദരങ്ങൾ:സൗമ്യ, പരേതനായ സിജോ

Read More

സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കെ ജാനു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കെ ജാനു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക നൽകിയത്. ബിജെപി മേഖല ജനറൽ സെക്രട്ടറി കെ സദാനന്ദൻ, ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, ജെആർപി സംസ്ഥാന സെക്രട്ടറി പ്രദീപ് കുന്നുകര, ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് എന്നിവർക്കൊപ്പമാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിക്കാൻ എത്തിയത്.

Read More

ഐ സി ബാലകൃഷ്ണൻ പത്രിക സമർപ്പിച്ചു

സുൽത്താൻ ബത്തേരി: നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു .കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാനദണ്ഡം പാലിച്ചാണ് പ്രതിക സമർപ്പിച്ചത്.രാവിലെ സുൽത്താൻ ബത്തേരി ടൗണിൽ വോട്ടർമാരെ കണ്ട് അനുഗ്രഹം തേടിയ ശേഷമാണ് പത്രിക സമർപ്പിച്ചത്.

Read More

പ്രവർത്തകർക്കിടയിൽ ആവേശം വിതറി പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ

സുൽത്താൻ ബത്തേരി: പ്രവർത്തകർക്കിടയിൽ ആവേശം വിതറി പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ.മൂന്നാമങ്കത്തിന് ഭൂരിപക്ഷം കാൽ ലക്ഷമാക്കി ഐ സിയെ നിയമസഭയിലെത്തിക്കുമെന്ന് കൺവെൻഷൻ വേദികളിൽ പ്രവർത്തകരുടെ വാഗ്ദാനം.ഇനി വോട്ടർമാരെ നേരിൽ കാണാനായി സ്ഥാനാർത്ഥി എത്തുന്നതോടെ പ്രചരണം കൊഴുപ്പിക്കാനുള്ള ആവേശത്തിലാണ് പ്രവർത്തകർ. അൽപ്പം വൈകി തുടങ്ങിയ പ്രചരണ പരിപാടികളിൽ ഇതോടെ ഇടതു മുന്നണിയെ പിന്തള്ളാനാണ് യു ഡി എഫ് പദ്ധതിയിടുന്നത്. ബോർഡുകളും പോസ്റ്ററുകളും മണ്ഡലത്തിൽ നിറഞ്ഞതോടെ യു ഡി എഫ് പാളയം സജീവമായി കഴിഞ്ഞു. ബൂത്ത്തല…

Read More

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികളെയും, മറ്റ് ജീവനക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികളെയും, മറ്റ് ജീവനക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ചീങ്ങേരി ട്രൈബൽ മോഡൽ ഫാമിലെ തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥന നടത്തി. പാക്കം ഇല്ലിയമ്പം കോളനി, തിരുമുഖം, വട്ടവയൽ, ദാസനക്കര ഫോറസ്റ്റ് വയൽ കോളനി എന്നിവിടങ്ങളിലെ ഉരൂക്കൂട്ടങ്ങളിലും മറ്റ് പ്രദേശവാസികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.

Read More

സുൽത്താൻ ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എബ്രഹാം മാർ എബിയാനിസിനെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ സന്ദർശിച്ചു

സുൽത്താൻ ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എബ്രഹാം മാർ എബിയാനിസ് തിരുമേനിയെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ സന്ദർശിച്ചു. CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ ശശാങ്കൻ, C k സഹദേവൻ k J ദേവസ്യ, മാത്യൂസ് നൂർലാൽ, ടി.പി ഋതുശോഭ് എന്നിവർ ഒപ്പമുണ്ടായിരുന്നു

Read More

ഐ സി ബാലകൃഷ്ണൻ നാളെ പത്രിക സമർപ്പിക്കും

സുൽത്താൻ ബത്തേരി: നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാനദണ്ഡം പാലിച്ചായിരിക്കും പ്രതിക സമർപ്പണം.രാവിലെ 9.30 മുതൽ സുൽത്താൻ ബത്തേരി ടൗണിൽ വോട്ടർമാരെ കണ്ട് അനുഗ്രഹം തേടിയ ശേഷമായിരിക്കും പത്രിക സമർപ്പിക്കുക.

Read More

വയനാട് ജില്ലയിൽ 24 പേര്‍ക്ക് കൂടി കോവിഡ്;75 പേര്‍ക്ക് രോഗമുക്തി

‍ വയനാട് ജില്ലയില്‍ ഇന്ന് (18.03.21) 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27838 ആയി. 27072 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 623 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 555 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി 4, ബത്തേരി 3, മൂപ്പൈനാട്, തൊണ്ടര്‍നാട്, എടവക,…

Read More