കോവിഡ് കേസുകൾ വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ മാർഗങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക
പൊതുജനം ഒരിക്കൽ കൂടി അതീവ ജാഗ്രതയിലേക്ക് നീങ്ങണം- ഡി.എം.ഒ. കൽപ്പറ്റ:കോവിഡ് കേസുകൾ വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ മാർഗങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളിലും മാസ്ക് ധരിക്കാതെ പങ്കെടുക്കരുത്. ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണം. മറ്റുള്ളവരിൽനിന്ന് സാമൂഹ്യ അകലം പാലിക്കണം. ഇനിയൊരു ലോക് ഡൗണിലേക്ക് പോകാതിരിക്കാൻ എല്ലാവരും കനത്ത ജാഗ്രത പുലർത്തണം. പ്രായമായവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും ഇപ്പോഴും കോവിഡ് മാരകമാകുന്നുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റ്…