വയനാടെന്ന ആശയത്തെ തിരിച്ചുപിടിക്കണം: രാഹുല്‍ഗാന്ധി എം.പി
കല്‍പ്പറ്റ: ലോകത്തെ സുഗന്ധവിളകളുടെ തലസ്ഥാനമായിരുന്ന വയനാടെന്ന ആശയവും പ്രസക്തിയും തിരിച്ചുകൊണ്ടുവരണമെന്ന് രാഹുല്‍ഗാന്ധി എം.പി. രാജ്യത്തിനകത്തും പുറത്തും പ്രശസ്തമായിരുന്ന വയനാടിന്റെ ലോകോത്തര നിലവാരം തിരിച്ചുപിടിക്കണം. എന്നാല്‍ അഞ്ചുവര്‍ഷമായി നിരന്തരം ആവശ്യപ്പെട്ടിട്ടും വയനാടിന് സ്വന്തമായൊരു മെഡിക്കല്‍ കോളജ് പോലും അനുവദിക്കാതെ പകരം ബോര്‍ഡ് വെക്കുക മാത്രമാണ് നിലവിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖിന്റെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച യു.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. *വേണ്ടത് ബോര്‍ഡല്ല,…
