വയനാട്ടിലെ സമഗ്ര വികസനത്തിന് യുഡിഎഫ് അധികാരത്തിൽ വരണമെന്ന് രാഹുൽ ഗാന്ധി എം.പി. സി.പി.എമ്മിനോട് എതിർപ്പ് ആശയപരമായി മാത്രം മാനന്തവാടി: വയനാടൻ ജനത നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. എല്ലാ ദുരിതങ്ങൾക്കും നൂറുശതമാനവും പരിഹാരം കാണുമെന്ന് ഉറപ്പ് നൽകുന്നില്ലെന്നും എന്നാൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ 90 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരെയും, സാധാരണക്കാരെയും ഏറെ ദുരിതത്തിലാഴ്ത്തുന്ന ,വന്യമൃഗശല്യം ബഫർ സോൺ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും ഏറെ വിലതകർച്ച നേരിടുന്ന , കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുകയും, കർഷകരുടെ മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുമെന്ന് അദ്ദേഹം മാനന്തവാടിയിൽ റോഡ് ഷോയുടെ ഇടയിൽ ഗാന്ധി പാർക്കിൽ വെച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശയപരമായി മാത്രമാണ് സി.പി.എമ്മിനോട് എതിർപ്പുള്ളത്. അവരുടെ ആശയങ്ങൾ ഉൾകൊള്ളാൻ കഴിയില്ല എന്നാൽ വയനാടിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒത്തൊരുമിച്ച് പോകണം. നമ്മൾ സഹോദരീ സഹോദരന്മാരാണ്, സൗഹൃദത്തിൽ പോകേണ്ടവർ ആണെന്നുമാണ് എനിക്ക് ഇടതുപക്ഷത്തോട് പറയാനുള്ളത്. നമ്മൾ ഏറ്റുമുട്ടലിൻ്റെ പാത സ്വീകരിക്കാതെ ഒന്നിച്ച് മുന്നേറിയാൽ കുറെ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. പരോക്ഷമായി പി കെ ജയലക്ഷ്മിക്കെതിരെയുള്ള ഉള്ള ആക്രമണത്തിനെതിരെ രാഹുൽ ഗാന്ധി മറുപടി പറഞ്ഞു. വയനാട് മെഡിക്കൽ കോളേജിൻ്റെ ബോർഡ് മാത്രം മാറ്റി ജനങ്ങളെ വഞ്ചിക്കുകയാണ്. ഒപി ടിക്കറ്റിലെ പേരുപോലും ഇതുവരെ മാറ്റിയിട്ടില്ലെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സുഗന്ധവിളകളുടെ നാടാണ് വയനാട് കർഷകരെ സഹായിക്കാനും, ലോക ഭൂപടത്തിൽ വയനാടിന് സ്ഥാനം പിടിക്കാനും അവസരം ലഭിച്ചിട്ടും, എൽ.ഡി.എഫ് സർക്കാർ ഒന്നും ചെയ്തില്ല. വയനാടൻ ജനതയുടെ ഉന്നമനത്തിന്നായി യു.ഡി.എഫ് സ്ഥാനാത്ഥികളെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഭാഗമായി എരുമതെരുവിൽ നിന്ന് ആരംഭിച്ച ഷോയിൽ ആയിരങ്ങളാണ് പങ്കാളികളായത്. രാഹുൽ ഗാന്ധിക്ക് ആവേശോജ്വല സ്വീകരണമാണ് മാനന്തവാടിയിലെ ജനങ്ങൾ നൽകിയത്. രാഹുൽഗാന്ധിയുടെ റോഡ് ഷോ ടിക്ക് ജയലക്ഷ്മിയുടെ വിജയം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു.