സംസ്ഥാന കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി;റോസക്കുട്ടി ടീച്ചർ രാജിവെച്ചു.
സംസ്ഥാന കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി.കെ.പി.സി സി. വൈസ് പ്രസിഡൻറ് കെ.സി റോസക്കുട്ടി ടീച്ചർ കോൺഗ്രസ്സിൽ രാജിവെച്ചു. ഗ്രൂപ്പുപോരിൽ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചർ. ഹൈക്കമാൻറ് തന്നെ ഗ്രൂപ്പുണ്ടാക്കുന്ന കാലണിത്. സ്ത്രീകൾക്ക് പരിഗണന നൽകാതിരിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്ന നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാനാവില്ല. കെ.പി.സി.സി വൈസ് പ്രസിഡൻറ് സ്ഥാനവും എ.ഐ. സി.സി അംഗത്വവും രാജിവക്കുകയാണ്. മുൻ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ. 1991 1996 വരെ ബത്തേരി എം.എൽ എ എന്നീ നിലകളിൽ പ്രവർത്തിച്ചു.