നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ* കന്നാരംപുഴ, കാപ്പി സെറ്റ് എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ* തരുവണ മീത്തല്‍പ്പള്ളി, പാളിയാണ എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കോറോം ഇലക്ട്രിക്കൽ സെക്ഷനിലെ* 12 മൈൽ, പെരിഞ്ചേരിമല, മക്കിയാട്, കാഞ്ഞിരങ്ങാട്, പുതുശ്ശേരി ആലക്കൽ, പുതുശ്ശേരി ടൗൺ, പുതുശ്ശേരി ടവർ, അടായി…

Read More

രേഖകളില്ലാത്ത പണം പിടികൂടി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലം ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് നമ്പര്‍ 1 ടീം വൈത്തിരി ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇന്നോവ കാറില്‍ നിന്നും രേഖയില്ലാതെ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ പിടികൂടി. കോഴിക്കോട് ജില്ലയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നാണ് എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് ടി.റസാക്ക്, എ.എസ്.ഐ നെല്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പണം പിടികൂടിയത്.

Read More

വയനാട് ജില്ലയില്‍ 31 പേര്‍ക്ക് കൂടി കോവിഡ്; 104 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (8.03.21) 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 104 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27390 ആയി. 26053 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1175 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1074 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ 7 പേര്‍ വീതം, പൂതാടി, തിരുനെല്ലി 3…

Read More

തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു നിയമസഭയിലേക്കു സീറ്റില്ലെന്ന കോണ്‍ഗ്രസ് നിലപാടിനെച്ചൊല്ലിയും വയനാട്ടില്‍ വിവാദം

കല്‍പറ്റ-തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു സീറ്റ് നല്‍കില്ലെന്ന കോണ്‍ഗ്രസ് നിലപാടിച്ചൈാല്ലിയും വയനാട്ടില്‍ വിവാദം. കല്‍പറ്റ മണ്ഡലം സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍നിന്നു പുല്‍പള്ളിയില്‍നിന്നുള്ള നേതാവും ഐ ഗ്രൂപ്പിലെ പ്രമുഖനുമായ കെ.എല്‍.പൗലോസിനെ വെട്ടുന്നതിനാണ് ഈ ഉപാധി കൊണ്ടുവന്നതെന്നു ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പറയുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരാണ് ഈ കളിക്കു പിന്നിലെന്ന സന്ദേഹവും അവര്‍ക്കുണ്ട്. ജില്ലയിലെ ഏക ജനറല്‍ നിയോജകമണ്ഡലമാണ് കല്‍പറ്റ. യു.ഡി.എഫിനു വിജയ സാധ്യയുള്ള മണ്ഡലത്തില്‍ ജനവിധി തേടാന്‍ താത്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കള്‍…

Read More

മാടക്കര മംഗലത്ത് വീട്ടിൽ പ്രഭാകരൻ നായർ (73) നിര്യാതനായി

നിര്യതനായി .. ബത്തേരി: മാടക്കര മംഗലത്ത് വീട്ടിൽ പ്രഭാകരൻ നായർ (73) നിര്യാതനായി.ഭാര്യ: ഇ.പി.ഭാരത ലക്ഷമി . മക്കൾ: റെജി കെ.എസ്.ഇ.ബി.ബത്തേരി).സജി. ( അദ്ധ്യാപകൻ മുണ്ടേരി ഹയർ സെക്കണ്ടറി ഹൈസ്കൂൾ) മരുമകൾ ‘ഹർമ്യ, ഗോപൻ സഹോദരങ്ങൾ.ഭാസ്കരൻ നായർ, രാജപ്പൻ നായർ, മോഹനനാഥൻ, സത്യനാഥൻ, പ്രസന്നകുമാരി.

Read More

വയനാട് തവിഞ്ഞാലിൽ വീണ്ടും കടുവയുടെ ആക്രമണം

വയനാട് തവിഞ്ഞാലിൽ വീണ്ടും കടുവയുടെ ആക്രമണം. വിമല നഗർ മണക്കാട്ട് ഫ്രാൻസിസിന്റെ പത്തുമാസം പ്രായമുള്ള പശുവിനെ ഇന്നലെ രാത്രി കടുവ ആക്രമിച്ചു കൊന്നു. സമീപത്തു കടുവയുടെ കാൽപ്പാട് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഫോറസ്ററ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ നഷ്‍ടപരിഹാരത്തെ കുറിച്ചു വാക്കേറ്റമുണ്ടായി. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ നാട്ടുകാർ തടഞ്ഞുവെച്ചു. പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. കടുവ തൊട്ട് അടുത്ത വനത്തിൽ ഉള്ളതയാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

Read More

മീനങ്ങാടി 54 ല്‍ നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

മീനങ്ങാടി: മീനങ്ങാടി 54 ല്‍ നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായ ബത്തേരി സ്വദേശി ഷിബുവിനും, ക്ലീനര്‍ ചെതലയം സ്വദേശി ദിനേഷിനുമാണ് പരിക്കേറ്റത്. മൈസൂരില്‍ നിന്നും, വടകരക്കുള്ള പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിയാണ് ഇന്നലെ രാത്രി 11 മണിയോടെ അപകടത്തില്‍ പെട്ടത്

Read More

ജനവിരുദ്ധ താൽപര്യങ്ങൾ സ്വീകരിക്കുന്ന കോൺഗ്രസിൽ തുടരാനാവില്ല; എം എസ് വിശ്വനാഥൻ

സുൽത്താൻ ബത്തേരി:ജനവിരുദ്ധ താൽപര്യങ്ങൾ സ്വീകരിക്കുന്ന കോൺഗ്രസിൽ തുടരാനാവില്ലെന്ന് എംഎസ് വിശ്വനാഥൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വളർന്നുവന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മതനിരപേക്ഷത, സോഷ്യലിസം, സാമ്രാജ്യത്വ വിരുദ്ധത എന്നിവയുടെയെല്ലാം മുഖമുള്ള പ്രസ്ഥാനമായിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസ് മതനിരപേക്ഷ നിലപാടിൽ വെള്ളം ചേർക്കുകയും തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിയുടെ ബി ടീമായി മാറിയിരിക്കുകയും ചെയ്തിരിക്കുകയാണ്. രാഷ്ട്രത്തിന്റെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഭീഷണിയായി മാറിയ ബിജെപിയുടെ കേന്ദ്ര സർക്കാരിനെതിരെ ഫലപ്രദമായ ചെറുത്തുനിൽപ് സംഘടിപ്പിക്കാൻ പോലും കോൺഗ്രസിന്…

Read More

വാറ്റുചാരായം പിടികൂടി

സുൽത്താൻബത്തേരി : നിയമ സഭ ഇലക്ഷനോടനുബന്ധിച്ച് ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടിയും തോട്ടാ മൂല ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി കാര പൂതാടി, ഊരൻ കുന്ന്, കാടൻകൊല്ലി ഭാഗങ്ങളിലും, വനത്തിലും നടത്തിയ പരിശോധനയിൽ 25 ലിറ്റർ വാറ്റുചാരായം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. പ്രതിക്കായിട്ടുള്ള അന്വേഷണം നടത്തി വരുന്നതായി എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എൻ.ആർ രാധാകൃഷ്ണൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനോദ്,…

Read More

കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥന് സ്വീകരണം

സുൽത്താൻ ബത്തേരി: കോൺഗ്രസിൽ നിന്നും രാജിവച്ച് സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ച കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥന് നാളെ (തിങ്കൾ) വൈകീട്ട് നാലിന് ബത്തേരി സ്വതന്ത്ര മൈതാനിയിൽ സിപിഎം സ്വീകരണം നൽകും. സി പിഎം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിയാണ് വിശ്വനാഥനെ സിപിഎമ്മിലേക്ക് സ്വീകരിക്കുക.

Read More