Headlines

വയനാട് മെഡിക്കൽ കേളേജിൽ നവജാത ശിശുവിൻ്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണം: വയനാട് ജില്ലാ കോൺഗ്രസ്സ് സേവാദൾ

മാനന്തവാടി: യാതെരു വിധ അടിസ്ഥാന സൗകര്യങ്ങളും മറ്റും ഒരുക്കാതെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പെതുജനങ്ങളുടെ കണ്ണിൽ പെടിയിടാൻ ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ വയനാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നവുജാതശിശു മരണപ്പെട്ട സംഭവത്തിൽ ചികിൽസാ പിഴവുകളോ മറ്റോ സംഭവിച്ചുട്ടുണ്ടെങ്കിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ ആവിശ്യപ്പെട്ടു.. വാളാട് എടത്തന കോളനിയില്‍ താമസിച്ചുവരുന്ന വെള്ളമുണ്ട കോളിക്കണ്ടിവീട്ടില്‍ ബാലകൃഷ്ണന്‍-വിനീഷ ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്….

Read More

വയനാട് മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു;ചികിത്സാപിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

മാനന്തവാടി:മെഡിക്കൽ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നവുജാതശിശു മരണപ്പെട്ടു.വാളാട് എടത്തന കോളനിയില്‍ താമസിച്ചുവരുന്ന വെള്ളമുണ്ട കോളിക്കണ്ടിവീട്ടില്‍ ബാലകൃഷ്ണന്‍-വിനീഷ ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്.വ്യാഴാഴ്ചയായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശനിയാഴ്ച ഓപ്പറേഷനിലൂടെയാണ് കുട്ടിയെപുറത്തെടുത്തത്.എന്നാല്‍ ഓപ്പറേഷന്‍ നടത്തുന്നതിനുള്‍പ്പെടെ ഡോക്ടര്‍മാര്‍ കാണിച്ച അനാസ്ഥയും അശ്രദ്ധയും കാരണമാണ് കുട്ടി മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം.ആശുപത്രിസൂപ്രണ്ടിനും മാനന്തവാടി പോലീസിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

അന്താരാഷ്ട്ര വനിതാ ദിനം : വിവിധ പരിപാടികളുമായി കുടുംബശ്രീ

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷൻ ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ചുകൊണ്ട് പെൺപക്ഷം 2021 എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 200 വായനശാലകളിൽ ലൈബ്രറി കൗൺസിലിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സാംസ്കാരിക സദസ്സ്, ജൻഡർ അവബോധ പരിശീലനം, സംവാദം, പുസ്തക ചർച്ച, പെൺപക്ഷ ചർച്ചകൾ എന്നിവയാണ് സംഘടിപ്പിക്കുക. 512 വാർഡുകളിലെ എഡിഎസ്സും പരിപാടിയുടെ നേതൃത്വം വഹിക്കും. സാഹിത്യ ക്യാമ്പ്, ഹ്രസ്വ ചിത്ര നിർമ്മാണം എന്നിവയും സംഘടിപ്പിക്കും. സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള വനിതകൾ അപേക്ഷ,…

Read More

എം.എസ് വിശ്വനാഥന്‍ യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനമാനങ്ങള്‍ രാജിവയ്ക്കണമെന്ന്; യു.ഡി.എഫ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി

സുല്‍ത്താന്‍ ബത്തേരി : കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് സി.പി.എമ്മുമായി സഹകരിക്കുന്ന എം.എസ് വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനമാനങ്ങള്‍ രാജിവയ്ക്കണമെന്ന് യു.ഡി.എഫ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിശ്വനാഥന് രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ നഗരസഭ കൗണ്‍സിലര്‍ സ്ഥാനവും,അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ സ്ഥാനവും രാജിവയ്ക്കണമെന്നും ആവശ്യപ്പട്ട നേതാക്കള്‍ വിശ്വനാഥന്റെ എല്‍.ഡി.എഫ് പ്രവേശനത്തിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും ആരോപിച്ചു.

Read More

മാതൃക പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണം; ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി പാലിക്കണമെന്നും ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകു മെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ അവര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍, ഹോര്‍ഡിംഗ്സ്, ബാനര്‍ എന്നിവ നീക്കം ചെയ്യണം. അനധികൃത പരസ്യങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് എല്ലാ മണ്ഡലങ്ങളിലും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്….

Read More

ബത്തേരിയിലും മാനന്തവാടിയിലും സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും

കൽപ്പറ്റ: കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർത്ഥിയാകും.വയനാട് ജില്ലാ കമ്മിറ്റി ബത്തേരി സ്ഥാനാ‍ർത്ഥിയായി വിശ്വനാഥനെ ഏകകണ്ഠമായി നിർദേശിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറിയും കുറുമസമുദായം നേതാവുമായ എംഎസ് വിശ്വനാഥൻ കഴിഞ്ഞ ബുധനാഴ്ചയാണ് രാജിവെച്ചത്. രാജിക്കിടയാക്കിയത് പാര്‍ട്ടിയിലെ അവഗണനയെന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നുമായിരുന്നു വിശ്വനാഥൻ പ്രതികരിച്ചത്. മാനന്തവാടിയിൽ നിലവിലെ എംഎൽഎ ഒ ആർ കേളുവിനെ വീണ്ടും മത്സരിപ്പിക്കാനും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

Read More

വൈദ്യുതി മുടങ്ങും

അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ അമ്പലവയൽ ടൗൺ, ഫാം, കെ.വി.കെ, മാങ്കൊമ്പ്, ബി.എസ്.എൻ.എൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഞായർ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Read More

വയനാട് ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ്; 87 പേര്‍ക്ക് രോഗമുക്തി ,58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (6.03.21) 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 87 പേര്‍ രോഗമുക്തി നേടി. 58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27312 ആയി. 25828 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1242 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1126 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* പൂതാടി 10, അമ്പലവയല്‍, ബത്തേരി 9 വീതം, നെന്‍മേനി 6,…

Read More

വികസന സന്ദേശ ജാഥയ്‌ക്ക്‌ ആവേശോജ്ജ്വല തുടക്കം

പുൽപ്പള്ളി: സിപിഐ(എം) സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വികസന സന്ദേശ ജാഥയ്ക്ക്‌ പാടിച്ചിറയിൽ ആവേശോജ്ജ്വല തുടക്കം. ജാഥാ ക്യാപ്റ്റനും സിപിഐ(എം) ജില്ലാ സെക്രട്ടറിയുമായ പി ഗഗാറിന്‌ പതാക നൽകി കൊണ്ട് സി കെ ശശീന്ദ്രൻ എംഎൽഎ ജാഥ ഉദ്ഘാടനം ചെയ്തു. വി വി ബേബി, ജാഥ വൈസ്‌ ക്യാപ്റ്റൻ സുരേഷ്‌ താളൂർ, ജാഥാ മാനേജർ എം എസ്‌ സുരേഷ്‌ ബാബു, പി ആർ ജയപ്രകാശ്‌, രുഗ്മണി സുബ്രഹ്മണ്യൻ, ടി ബി സുരേഷ്‌, പി എസ്‌ ജനാർദ്ധനൻ,…

Read More

സാമൂഹിക പ്രവര്‍ത്തകയെ ഫെയിസ്ബുക്ക് വഴി അപമാനിച്ചതായി പരാതി;തിരുനെല്ലി എ എസ് ഐക്കെതിരെ കേസെടുത്തു

മാനന്തവാടി: സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയെ സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ തിരുനെല്ലി പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ എസ് ഐ അനില്‍കുമാറിനെതിരെ കേസെടുത്തു. ശ്രീജ ഫെയിസ്ബുക്കിലിട്ട പോസ്റ്റുകള്‍ക്ക് താഴെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തെറി വിളികളും വ്യക്തിയധിക്ഷേപങ്ങളും നടത്തിയെന്ന പരാതിയെ തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 509, ഐ.ടി ആക്ടിലെ 67 വകുപ്പ് ,കേരള പോലീസ് ആക്ടിലെ വകുപ്പ് 120 (ഒ) തുടങ്ങിയവ പ്രകാരമാണ് കേസ്. ആഭ്യന്തര മന്ത്രി,…

Read More