മുത്തങ്ങയിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ്  2021 നിയമസഭ  തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എക്സൈസ്   റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിൽ   മൈസൂരിൽ നിന്നും കോഴിക്കോടിനുള്ള KL 15 എ 299 കെ.എസ്.ആർ.ടി.സി  ബസ്സിൽ നിന്നും നിയമ വിരുദ്ധമായി കടത്താൻ ശ്രമിച്ച    50 kg (1600 പാക്കറ്റ് ) നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി.  ഉടമസ്ഥനില്ലാത്ത നിലയിൽ പുറക് വശത്തെ  സീറ്റിനടിയിൽ സ്യൂട്ട് കെയ്സിലും ബാഗിലും ഒളിച്ചു വച്ച നിലയിൽ ആണ് കടത്താൻ ശ്രമിച്ചത്. കേരളത്തിൽ ഉദ്ദേശം ഒന്നര…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  വൈദ്യുതി മുടങ്ങും മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂട്ടിരായിന്‍പാലം, കാരച്ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും. കൂട്ടമുണ്ട സബ്സ്റ്റേഷനിൽ വാര്‍ഷിക അറ്റകുറ്റപണി നടക്കുന്നതിനാല്‍ മേപ്പാടി, വൈത്തിരി, പൊഴുതന, കല്‍പ്പറ്റ, കിന്‍ഫ്ര, പഞ്ചമി, ഉപ്പട്ടി,ലക്കിടി, ചുണ്ട കിന്‍ഫ്ര പൊഴുതന, അച്ചൂര്‍  ആറാം മൈല്‍  ഫീഡറുകളില്‍  നാളെ (വ്യാഴം) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.  

Read More

ഇ.എ ശങ്കരന്‍ സിപിഐഎമിൽ നിന്ന് കോണ്‍ഗ്രസിലേക്ക്

പുൽപ്പള്ളി:വയനാട്ടിൽ സിപിഎമ്മിലും രാജി. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എകെഎസ് സംസ്ഥാന സെക്രട്ടറിയും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാധ്യക്ഷനുമായ ഇഎ ശങ്കരനാണ് രാജിവെച്ചത്. ഇദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന് വ്യക്തമാക്കി. സിപിഎമ്മിന്റെ ആദിവാസി സംഘടനയാണ് ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച്. നിലവിൽ സിപിഎം പുൽപള്ളി ഏരിയ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. കോൺഗ്രസ് വിട്ട എംഎസ് വിശ്വനാഥൻ സിപിഎമ്മിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജി. ശങ്കരനെ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. സിപിഎമ്മിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരൻ വ്യക്തമാക്കി….

Read More

വയനാട്ടില്‍ കോണ്‍ഗ്രസില്‍നിന്ന് രാജി തുടരുന്നു; കെപിസിസി സെക്രട്ടറിയും പാർട്ടി വിട്ടു

വയനാട്ടില്‍ കെപിസിസി സംസ്ഥാന സെക്രട്ടറി രാജിവെച്ചു. എം എസ് വിശ്വനാഥനാണ് നേതൃത്വത്തിന്റെ അവഗണനയിലും നിലപാടില്ലായ്മയിലും പ്രതിഷേധിച്ച് രാജിവച്ചത്. സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിശ്വനാഥന്‍ അറിയിച്ചു. ബത്തേരി നഗരസഭ കൗണ്‍സിലര്‍ കൂടിയാണ്. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ നാല് സംസ്ഥാന നേതാക്കളാണ് വയനാട്ടില്‍നിന്നും രാജിവച്ചത് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഡിസിസി സെക്രട്ടറിയുമായ പി കെ അനില്‍കുമാര്‍, കെപിസിസി എക്സിക്യുട്ടീവംഗവും മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനുമായ കെ കെ വിശ്വനാഥന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന…

Read More

വയനാട് ‍ ജില്ലയില് 83 പേര്‍ക്ക് കൂടി കോവിഡ്;128 പേര്‍ക്ക് രോഗമുക്തി,82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (3.03.21) 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27095 ആയി. 25527 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1305 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1169 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* പൂതാടി സ്വദേശികള്‍ 10,…

Read More

വയനാട് ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം;നിയോജക മണ്ഡലതലത്തില്‍ അക്കൗണ്ടിംഗ് ടീമുകള്‍

നിയമസഭാ തെരഞ്ഞെടുപ്പിനോടുനബന്ധിച്ച് ജില്ലയിലെ ചെലവുകള്‍ നിരീക്ഷിക്കുന്ന ജില്ലാ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കളക്‌ട്രേറ്റ് ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശനെ നിയമിച്ചു. ഇതോടൊപ്പം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം അക്കൗണ്ടിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. മാനന്തവാടി – അസിസ്റ്റന്റ് രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് തിണ്ടുമ്മല്‍, സുല്‍ത്താന്‍ ബത്തേരി – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ കെ.വി ഡേവിഡ്, കല്‍പ്പറ്റ – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ പി.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകള്‍ പ്രവര്‍ത്തിക്കുക. അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വറുടെ നിര്‍ദ്ദേശാനുസരണം സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്…

Read More

കല്‍പറ്റയില്‍ മത്സരിക്കാനില്ലെന്ന് എം.വി. ശ്രേയാംസ് കുമാര്‍

കല്‍പറ്റയില്‍ മത്സരിക്കാനില്ലെന്ന് എം.വി. ശ്രേയാംസ് കുമാര്‍ എംപി. താന്‍ ഇപ്പോള്‍ എംപിയായതിനാല്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കും. യുഡിഎഫ് പോലെയല്ല എല്‍ഡിഎഫ്. നല്ല പരിഗണന നല്‍കുന്നുണ്ടെന്നും ശ്രേയാംസ്‌കുമാര്‍.മറ്റുള്ളവര്‍ക്ക് അവസരം നല്‍കാനാണ് തീരുമാനം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ തീര്‍ച്ചയായും ഭരണത്തുടര്‍ച്ചയുണ്ടാകും. എല്ലാ മേഖലയിലും വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരുടെ അഭിപ്രായവും അത് തന്നെയാണെന്നും എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.  

Read More

കൽപ്പറ്റ സീറ്റ് എൽജി ഡി യ്ക്ക്, എം .വി ശ്രേയാംസ്കുമാർ മത്സരിക്കണമെന്ന് എൽ ജി ഡി വയനാട് ജില്ലാ കൗൺസിൽ

കൽപ്പറ്റ: എം .വിശ്രേയാംസ്കുമാർ തന്നെ കൽപ്പറ്റയിൽ മത്സരിക്കണം.ലോക് താന്ത്രിക് ജനതാദൾ വയനാട് ജില്ലാ കൗൺസിൽ .നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക് താന്ത്രിക് സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ്കുമാർ തന്നെ കൽപ്പറ്റ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്ന് എൽ ജി ഡി വയനാട് ജില്ലാ കൗൺസിൽ ഐക്യകണ്ഠേന ആവശ്യപ്പെട്ടു. മറ്റൊരാളുടെ പേരും യോഗത്തിന്റെ പരിഗണനയില്‍ വന്നില്ലെന്ന് ജില്ലാ പ്രസിഡണ്ട് കെ.കെ.ഹംസ വ്യക്തമാക്കി. യോഗ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വരും ദിവസം നടത്തും.

Read More

വരദൂർ ടൗണിൽ പിക്കപ്പും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

വരദൂർ: പച്ചിലക്കാട് മീനങ്ങാടി റോഡിൽ വരദൂർ ടൗണിൽ പിക്കപ്പും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. പനമരം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും മീനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. കാലിന് പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ* കല്ലൂർ 67 മുതൽ പൊൻകുഴി വരെ നാളെ ( ബുധൻ ) രാവിലെ 8.30 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ* മുണ്ടക്കുറ്റി, പകൽവീട്, കാലുവെട്ടുംതാഴെ, മൂൺലൈറ്റ്, ചേരിയംകൊല്ലി, ബാങ്ക്കുന്ന് എന്നിവിടങ്ങളിൽ നാളെ ( ബുധൻ ) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* കോടിഞ്ചേരികുന്ന് ഭാഗങ്ങളിൽ നാളെ…

Read More