വയനാട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഫണ്ട് വെക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത്

മാനന്തവാടി:വയനാട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഫണ്ട് വെക്കാനാ വില്ലെന്ന് ജില്ലാ പഞ്ചായത്തിന്റെ ഉത്തരവ്. ഉത്തരവിനെ തുടര്‍ന്ന് പുതിയ പ്രൊജക്ടുകളോ മരുന്നിനുള്‍പ്പെടെയുള്ള ഫണ്ടുകളോ ഈ വര്‍ഷത്തെ ബജറ്റിലില്ല.ഫണ്ടുകളും പ്രൊജക്ടുകളും ഇല്ലാതായ തോടെ ആശുപത്രിയുടെ ദൈനംദിന ചിലവുകള്‍ ഉള്‍പ്പെടെ മറ്റ് കാര്യങ്ങളും പ്രതിസന്ധിയിലേക്ക്. ജില്ലാ പഞ്ചായത്തിന്റെ ഘടകസ്ഥാപനമായിരുന്ന മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ സാഹചര്യത്തില്‍ ആശുപത്രിയുടെ യാതൊരു ചിലവുകളും അനുവദിക്കുന്നതിന് സാധി ക്കാത്ത സാഹചര്യമാണ് ജില്ലാ പഞ്ചായത്തി നുള്ളതെന്നാണ് കഴിഞ്ഞ ദിവസം ആശുപത്രി…

Read More

പോസ്റ്റല്‍ ബാലറ്റ്: അപേക്ഷാ ഫോം വയനാട് ജില്ലയിൽ വിതരണം തുടങ്ങി

കൽപ്പറ്റ:ജില്ലയിലെ 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്തു തുടങ്ങി. പോസ്റ്റല്‍ വോട്ടിനായി റിട്ടേണിങ് ഓഫീസര്‍ക്ക് ഫോം 12-ഡിയിലാണ് സമ്മതിദായകന്‍ അപേക്ഷ നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഈ അപേക്ഷാ ഫോം സമ്മതിദായകരുടെ വീട്ടില്‍ നേരിട്ടെത്തിക്കുകയും പൂരിപ്പിച്ച അപേക്ഷകള്‍ വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനകം ഓഫീസര്‍മാര്‍ തന്നെ തിരികെ വാങ്ങുകയും ചെയ്യും

Read More

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ മീനങ്ങാടി സബ് സ്റ്റേഷന്‍ ഷട്ട്ഡൗണ്‍ ആയതിനാല്‍ മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ശനി) രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ* മടക്കിമല, മുരണിക്കര, പരളിക്കുന്ന് എന്നിവിടങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ* ടീച്ചർമുക്ക് , എട്ടാംമൈൽ, പേരാൽ, കാലിക്കുനി, കുണ്ടിലങ്ങാടി എന്നീ…

Read More

വയനാട് ജില്ലയില്‍ 67 പേര്‍ക്ക് കൂടി കോവിഡ്;117 പേര്‍ക്ക് രോഗമുക്തി, 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (5.03.21) 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 117 പേര്‍ രോഗമുക്തി നേടി. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27251 ആയി. 25741 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1264 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1135 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മുട്ടില്‍ സ്വദേശികള്‍ 10, പൊഴുതന 7, മാനന്തവാടി 6, വെള്ളമുണ്ട…

Read More

മാനന്തവാടി ചെറ്റപ്പാലം തയ്യുള്ളതിൽ ഷറഫുദ്ദീൻ (43) നിര്യാതനായി

ചെറ്റപ്പാലം: മാനന്തവാടി ചെറ്റപ്പാലം തയ്യുള്ളതിൽ ഷറഫുദ്ദീൻ (43) നിര്യാതനായി. ദീർഘ കാലമായി അസുഖ ബാധിതനായിരുന്നു.ഭാര്യ: ഹഫ്സത്ത്. മക്കൾ: മുഹമ്മദ് സ്വലാഹ്, ഹനീന ഫാത്തിമ, മുഹമ്മദ് ത്വയ്യിബ് . ഖബറടക്കം ചെറ്റപ്പാലം ഖബർസ്ഥാനിൽ നടക്കും.  

Read More

ചായക്കടയില്‍ പരിശോധനയില്‍ അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ച പെട്രോളും,ഡീസലും പിടികൂടി

മുന്‍ അബ്കാരി കേസിലെ പ്രതിയായിരുന്നയാളുടെ ചായക്കടയില്‍ വീണ്ടും മദ്യവില്‍പ്പന നടക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും തലപ്പുഴ എസ്.ഐ പ്രകാശനും സംഘവും വാളാട് ഹൈസ്‌ക്കൂളിന് സമീപമുള്ള ചായക്കടയില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ച പെട്രോളും,ഡീസലും പിടികൂടി. കടയുടമ വാളാട് ചന്ദ്രോത്ത് വീട്ടില്‍ സി.എച്ച് ബാലകൃഷ്ണന്‍ (71) നെ അറസ്റ്റ് ചെയ്തു. കടയില്‍ നിന്നും 60 ലിറ്ററോളം ഡീസലും, 30 ലിറ്ററോളം പെട്രോളും പിടിച്ചെടുത്തു.

Read More

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍ വീണ്ടും കോൺഗ്രസിലേക്ക്

കല്‍പ്പറ്റ: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞദിവസം രാജിവെച്ച ഇദ്ദേഹം തന്റെ ചിലതെറ്റിധാരണകള്‍ക്ക് പരിഹാരമായതിനാലാണ് തിരിച്ച് വന്നതെന്ന് വ്യക്തമാക്കി. നിയമ സഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കെ മുരളീധരനും കെ സുധാകരനും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്.ഡി.സി സി. വൈസ് പ്രസിഡണ്ട്, കെ പി സി സി അംഗം, ജില്ലാ ബാങ്ക് പ്രസിഡണ്ട്, പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍…

Read More

കോവിഡ് വാക്‌സിനേഷൻ ഡി എം വിംസിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം

രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ മേപ്പാടി ഡി എം വിംസിൽ ആരംഭിക്കുന്നു. അറുപത് വയസ്സ് കഴിഞ്ഞവർക്കും നാല്പത്തഞ്ഞ് വയസ്സ് കഴിഞ്ഞ ഗുരുതര രോഗമുള്ളവർക്കും വാക്‌സിൻ സ്വീകരിക്കുന്നതിനായി https://selfregistration.cowin.gov.in/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. മേൽ പറഞ്ഞ ലിങ്കിൽ സ്വന്തം രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ള ഹെൽപ് ഡെസ്കിൽ നേരിട്ട് ബന്ധപ്പെടാം. 250/- രൂപയാണ് ഒരു തവണ വാക്‌സിൻ എക്കുവാൻ അടക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 8111881051 എന്ന നമ്പറിൽ വിളിക്കുക.

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: ബാനര്‍, പോസ്റ്റര്‍ നീക്കം ചെയ്യണം

മാതൃക പെരുമാറ്റ ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ സംഘടനകളുടെയും ബാനര്‍, പോസ്റ്റര്‍, ഫ്ളക്സ്, നോട്ടീസുകള്‍ തുടങ്ങിയവ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം അറിയിച്ചു. അല്ലാത്തപക്ഷം ഇവ നീക്കം ചെയ്യുന്നതിന് വേണ്ടി വരുന്ന മുഴുവന്‍ ചെലവുകളും പ്രസ്തുത രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ എം.സി.സി സ്‌ക്വാഡുകള്‍…

Read More

വയനാട് ജില്ലയിലെ വരള്‍ച്ചാ മുന്നൊരുക്കം: താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം; മെയ് വരെ കുഴല്‍ കിണര്‍ നിര്‍മ്മാണം അനുവദിക്കില്ല

വേനലില്‍ വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ തോടുകളിലും അരുവികളിലും മറ്റ് ജലാശയങ്ങളിലും പരമാവധി താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും സഹായത്തോടെയും ഇവയുടെ നിര്‍വ്വഹണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചെക്ഡാമുകളിലും താത്ക്കാലിക തടയണകളിലും പരമാവധി വെള്ളം സംഭരിക്കുന്നത് സമീപത്തെ കിണറുകളില്‍ ജലവിതാനം നിലനിര്‍ത്താന്‍ സഹായിക്കും….

Read More