വയനാട്ടില്‍ കോണ്‍ഗ്രസില്‍നിന്ന് രാജി തുടരുന്നു; കെപിസിസി സെക്രട്ടറിയും പാർട്ടി വിട്ടു
വയനാട്ടില്‍ കെപിസിസി സംസ്ഥാന സെക്രട്ടറി രാജിവെച്ചു. എം എസ് വിശ്വനാഥനാണ് നേതൃത്വത്തിന്റെ അവഗണനയിലും നിലപാടില്ലായ്മയിലും പ്രതിഷേധിച്ച് രാജിവച്ചത്. സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിശ്വനാഥന്‍ അറിയിച്ചു. ബത്തേരി നഗരസഭ കൗണ്‍സിലര്‍ കൂടിയാണ്. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ നാല് സംസ്ഥാന നേതാക്കളാണ് വയനാട്ടില്‍നിന്നും രാജിവച്ചത് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഡിസിസി സെക്രട്ടറിയുമായ പി കെ അനില്‍കുമാര്‍, കെപിസിസി എക്സിക്യുട്ടീവംഗവും മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനുമായ കെ കെ വിശ്വനാഥന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന…