കല്‍പ്പറ്റ: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞദിവസം രാജിവെച്ച ഇദ്ദേഹം തന്റെ ചിലതെറ്റിധാരണകള്‍ക്ക് പരിഹാരമായതിനാലാണ് തിരിച്ച് വന്നതെന്ന് വ്യക്തമാക്കി. നിയമ സഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കെ മുരളീധരനും കെ സുധാകരനും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്.ഡി.സി സി. വൈസ് പ്രസിഡണ്ട്, കെ പി സി സി അംഗം, ജില്ലാ ബാങ്ക് പ്രസിഡണ്ട്, പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വിശ്വനാഥന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനാണ്
The Best Online Portal in Malayalam