വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്;134 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 134 പേര്‍ രോഗമുക്തി നേടി. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26893 ആയി. 25270 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1362 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1223 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

ചിപ്പിലിത്തോട്- മരുതിലാവ് -തളിപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണം;വയനാട് ചുരം ബൈപാസ് അക്ഷന്‍ കമ്മിറ്റി; അടിവാരത്ത് ഏകദിന ഉപവാസം മാര്‍ച്ച് 6ന്

താമരശ്ശേരി: വയനാട് ചുരത്തില്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിനു പരിഹാരമായി നിര്‍ദിഷ്ട ചിപ്പിലിത്തോട്- മരുതിലാവ് -തളിപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണ മെന്നാവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് അക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്കു നീങ്ങുന്നു. വയനാട് ചുരം ബൈപാസ് യാഥാര്‍ത്ഥ്യമാക്കുക, കോഴിക്കോട് വയനാട് ജില്ലയിലെ ജനപ്രതിനിധികള്‍ ബൈപാസ് നിര്‍മ്ണാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് മര്‍ച്ച് 6 ന് ചുരത്തിന്റെ കവാടമായ അടിവാരത്ത് ഏകദിന ഉപവാസം നടത്താന്‍ വയനാട് ചുരം ബൈപ്പാസ് അക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

Read More

കാരാപുഴ ഡാമിന് മുൻവശത്തെ പുഴയിൽ മുങ്ങിമരണം

കാരാപ്പുഴ ഡാമിനോട് ചേർന്നുള്ള കനാലിൽ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞു വീണ റിട്ട. എസ്ഐ മരണപ്പെട്ടു. എരുമാട് പന ബിറ സ്വദേശി കാക്കനാട്ട് വീട്ടിൽ ജോർജ്ജ്(62) ആണ് മരിച്ചത്. ഇന്നലെ 7 മണിയോടെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം. കുഴഞ്ഞുവീണയുടൻ ഇദ്ദേഹത്തെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Read More

കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി മിഷ.റ്റി എലിയാസ്

ബത്തേരി: കോട്ടയം എം.ജി സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മിഷ.റ്റി എലിയാസ്. Degradation of Some Emerging Pollutants by Advanced Oxidation Process എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ബത്തേരി താഴ്ത്തുപറമ്പില്‍ ടി.എം എലിയാസിന്റെയും കെ.കെ ലീലയുടെയും മകളാണ്. സെന്റ് മേരീസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജിപ്‌സണ്‍ വി.പോള്‍ ആണ് ഭര്‍ത്താവ്. മിയ മറിയം ഏക മകളാണ്

Read More

വയനാട് ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26794 ആയി. 25136 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1397 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1234 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു

കല്‍പ്പറ്റ: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളുടെ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ച് ഉത്തരവായി. എഡിഎം ടി ജനില്‍ കുമാര്‍ (എംസിസി), ഡെപ്യൂട്ടി കലക്ടര്‍ സി ആര്‍ വിജയലക്ഷ്മി (മാന്‍പവര്‍ മാനേജ്‌മെന്റ്), എല്‍ ആര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ പി ജെ സെബാസ്റ്റ്യന്‍ (ഇവിഎം), അസിസ്റ്റന്റ് കലക്ടര്‍ ഡോ.ബല്‍പ്രീത് സിങ് (സ്വീപ്പ്), ജില്ലാ പോലിസ് മേധാവി അരവിന്ദ് സുകുമാര്‍ (ക്രമസമാധാനം), ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍ (എക്‌സ്‌പെന്റിച്ചര്‍), പ്രൊജക്ട് ഡയറക്ടര്‍ പി സി മജീദ്…

Read More

ശുദ്ധജലവിതരണം തടസപ്പെടുന്നതാണ്

കൃഷ്ണഗിരി പുറക്കാടി അമ്പലവയൽ വില്ലേജുകൾക്കായുള്ള ത്വരിത ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതി- കാരപ്പുഴ പമ്പ് ഹൗസ് , കച്ചേരിക്കുന്ന് ജല ശുദ്ധികരണ ശാല എന്നിവിടങ്ങളിൽ ഇടവിട്ടുണ്ടാകുന്ന വൈദ്യുതി തകരാറുമൂലം മീനങ്ങാടി, അമ്പലവയൽ ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം ഭാഗീകാമായി തടസപ്പെടുന്നതാണ് എന്ന് അസി. എഞ്ചിനീയർ, പബ്ലിക് ഹെൽത്ത് സെക്ഷൻ, സുൽത്താൻ ബത്തേരി അറിയിക്കുന്നു.  

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ* മേലെ പുത്തൻകുന്ന്, പഴൂർ ടവർ, നമ്പി കൊല്ലി, നൂൽപ്പുഴ, കുണ്ടൂർ കാപ്പാട് എന്നിവിടങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ* അരണപ്പാറ, നരിക്കൽ , തോൽപ്പെട്ടി എന്നിവിടങ്ങളിൽ നാളെ ( ശനി ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കൽപ്പറ്റ ഇലക്ട്രിക്കൽ…

Read More

വയനാട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (26.02.21) 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26712 ആയി. 25040 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1336 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1167 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 📌 *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി, നൂല്‍പ്പുഴ…

Read More

കേരള പ്രവാസി സംഘം വയനാട് ജില്ലാ കൺവൻഷൻ ഞായറാഴ്ച

കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ വയനാട് ജില്ലാ കൺവൻഷൻ ഞായറാഴ്ച കൽപറ്റ എ കെ ജി ഭവനിൽ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും. കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗം പി റഫീഖ് മുഖ്യപ്രഭാഷണം നടത്തും. കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം സി അബു മുഖ്യാഥിതി ആയിരിക്കും. സുൽത്താൻ ബത്തേരി, കൽപറ്റ, മാനന്തവാടി ഏരിയകളിൽ നിന്നും പ്രവർത്തകർ പങ്കെടുക്കും.

Read More