തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു നിയമസഭയിലേക്കു സീറ്റില്ലെന്ന കോണ്‍ഗ്രസ് നിലപാടിനെച്ചൊല്ലിയും വയനാട്ടില്‍ വിവാദം
കല്‍പറ്റ-തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു സീറ്റ് നല്‍കില്ലെന്ന കോണ്‍ഗ്രസ് നിലപാടിച്ചൈാല്ലിയും വയനാട്ടില്‍ വിവാദം. കല്‍പറ്റ മണ്ഡലം സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍നിന്നു പുല്‍പള്ളിയില്‍നിന്നുള്ള നേതാവും ഐ ഗ്രൂപ്പിലെ പ്രമുഖനുമായ കെ.എല്‍.പൗലോസിനെ വെട്ടുന്നതിനാണ് ഈ ഉപാധി കൊണ്ടുവന്നതെന്നു ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പറയുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരാണ് ഈ കളിക്കു പിന്നിലെന്ന സന്ദേഹവും അവര്‍ക്കുണ്ട്. ജില്ലയിലെ ഏക ജനറല്‍ നിയോജകമണ്ഡലമാണ് കല്‍പറ്റ. യു.ഡി.എഫിനു വിജയ സാധ്യയുള്ള മണ്ഡലത്തില്‍ ജനവിധി തേടാന്‍ താത്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കള്‍…