വനിതകളുടെ സുരക്ഷിതത്വം:സർക്കാർ പരാജയമായിരുന്നു എന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ

സുൽത്താൻ ബത്തേരി:വനിതകൾക്ക് സുരക്ഷിതത്വം ഒരുക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു എന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ. മഹിള കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വനിത ദിനത്തിൽ നടന്ന വഞ്ചന ദിനാചരണം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് ബാധിച്ച് പി പി ഇ കിറ്റ് ധരിച്ച രോഗിയെ സർക്കാർ ആബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച നാണം കെട്ട ചരിത്രം കേരളത്തിന് മാത്രമേ ഉണ്ടാകൂ.വാളയാർ പെൺകുട്ടികളുടെ അമ്മയുടെ കണ്ണീരിൽ ഈ സർക്കാർ നിലംപതിക്കുമെന്നും ഐസി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു.മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജയമുരളി അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി എൻ എ കരീം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമ്മർകുണ്ടാട്ടിൽ,റ്റിജി ചെറുതോട്ടിൽ,സരള ഉണ്ണിക്കൃഷ്ണൻ, എലിസബത്ത് വർഗീസ്, പ്രസന്ന ശശീന്ദ്രൻ, രാധ രവീന്ദ്രൻ, ഷീല പുഞ്ചവയൽ, ഷീജ സതീഷ്, സന്ധ്യ രാജേന്ദ്രൻ,പുഷ്പ അനുപ് തുടങ്ങിയവർ പ്രസംഗിച്ചു.