ലഹരി പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച കേസ്; അന്വേഷണവുമായി സഹകരിക്കാതെ പികെ ബുജൈര്‍
ലഹരി പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച കേസില്‍ കോഴിക്കോട് പിടിയിലായ പികെ ബുജൈര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പൊലീസ്. പാസ്‌വേര്‍ഡ് നല്‍കാത്തതിനാല്‍ ബുജൈറിന്റെ ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കാനാണ് തീരുമാനം. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരനാണ് പികെ ബുജൈര്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കോഴിക്കോട് കുന്ദമംഗലം ചൂലാംവയല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് പി കെ ബുജൈറിനെ പൊലീസ് പിടികൂടിയത്. ലഹരി വില്‍പ്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെ പ്രകോപിതനായ ബുജൈര്‍…