
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി; UPSC ചുരുക്ക പട്ടികയ്ക്ക് പുറത്തു നിന്നും ആളെ നിയോഗിക്കാൻ നീക്കം
സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ അസാധാരണ നീക്കവുമായി സർക്കാർ. യുപിഎസ്സി ചുരുക്ക പട്ടികയ്ക്ക് പുറത്തു നിന്നുള്ള ആളെ ഇൻ ചാർജായി നിയമിക്കാനാണ് ഏറ്റവും പുതിയ നീക്കം. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടി. കഴിഞ്ഞ ദിവസമാണ് യുപിഎസ്സി യോഗം ചേർന്ന് ഇതുമായി ബന്ധപ്പെട്ട ചുരുക്കപ്പട്ടിക സംസ്ഥാന സർക്കാരിന് യുപിഎസ്സി മടക്കി അയച്ചത്. അതിൽ ഡിജിപി വിഭാഗത്തിൽ മുതിർന്ന കേഡറായ നിതിൻ അഗർവാളും, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖറും, ഫയർ ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയുമാണ് യുപിഎസ്സി ചുരുക്ക പട്ടികയിലുള്ളത്….