പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഭീകരവാദികളെയും വിഘടനവാദി നേതാക്കളെയും മഹത്വവൽക്കരിക്കുന്ന പുസ്തകം സ്‌കൂൾ ലൈബ്രറികളിൽ ഉൾപ്പെടുത്തി എന്നാണ് ആരോപണം. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിക്ക് കീഴിലാണ് വിവാദ പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തത്. ബിജെപി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. പേഴ്സണാലിറ്റീസ് ആൻഡ് ലെജൻഡ്സ് ഓഫ് ജെ ആൻഡ് കെ, ഗ്രേറ്റ് പേഴ്സണാലിറ്റീസ് ഓഫ് ജമ്മു ആൻഡ്…
