കേസ് ഗൗരവകരം; ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് മദ്യ ശേഖരം കണ്ടെത്തിയ സംഭവം SIT അന്വേഷിക്കും
വയനാട്: റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്നും മദ്യശേഖരം കണ്ടെത്തിയത് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എക്സൈസ് ജോയിൻറ് കമ്മീഷണർ വൈ ഷിബു. കേസ് ഗൗരവമുള്ളതെന്നും ജോയിന്റ് എക്സൈസ് കമ്മീഷണർ പറഞ്ഞു. പിടിച്ചെടുത്ത മദ്യശേഖരത്തിൽ വ്യാജമദ്യവും. 12.75 ലിറ്റർ ആൽക്കഹോൾ അടങ്ങിയ പാനീയമാണ് കണ്ടെത്തിയത്. വ്യാജമദ്യം തന്നെയെന്നാണ് പ്രാഥമികനിഗമനം. പിടിച്ചെടുത്തതിൽ കൂടുതലും വിദേശമദ്യം ജോയിന്റ് എക്സൈസ് കമ്മീഷണർ പറഞ്ഞു. മദ്യ ശേഖരം കണ്ടെത്തിയതിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ…
