
‘ആരോഗ്യസംരക്ഷണത്തിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണം, സൂംബയ്ക്ക് യൂത്ത്കോൺഗ്രസ് പിന്തുണ’: രാഹുൽ മാങ്കൂട്ടത്തിൽ
സൂംബ നൃത്തത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇത് ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന കാലം. ആരോഗ്യസംരക്ഷണത്തിനുള്ള ഇത്തരം ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണം. സൂംബയ്ക്ക് യൂത്ത് കോൺഗ്രസ് പിന്തുണ നൽകും വിവാദത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ. ചർച്ചയാകേണ്ട നിരവധി വിഷയങ്ങൾ ഉണ്ട്. ഇതൊക്കെ മറയ്ക്കാൻ ആണ് സർക്കാർ ശ്രമം. എംഎസ്എഫിന്റെ എതിർപ്പ് ശ്രദ്ധയിൽ പെട്ടില്ല. അങ്ങനെ ഒരു നിലപാട് ഉണ്ടെങ്കിൽ അത് സ്വതന്ത്ര നിലപാട്. സൂംബ നൃത്തത്തെ പിന്തുണച്ച് കെഎസ്യുവും രംഗത്തെത്തി. സദുദ്ദേശപരമായ നിർദ്ദേശമാണ് സർക്കാർ നടത്തിയതെന്ന് മുഹമ്മദ്…