Headlines

‘സ്കൂൾ സമയമാറ്റം ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കും’; എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ

സ്കൂൾ സമയമാറ്റ വിഷയത്തിൽ എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ. സമയമാറ്റം കൊണ്ടുവന്നാൽ മദ്രസ അധ്യാപകർ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. പല അധ്യാപകരുടേയും ജോലി തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് ഭാരവാഹികൾ പറയുന്നു. മദ്രസ പഠനത്തിന് മൂന്ന് വിഷയം വീതം രണ്ട് മണിക്കൂറാണ് സമയം വേണ്ടത്. സ്‌കൂള്‍ സമയമാറ്റം വരുമ്പോള്‍ ഒരു മണിക്കൂര്‍ പോലും കിട്ടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് മദ്രസ അധ്യാപകര്‍ പറയുന്നു. ശമ്പളം വരെ കുറയാനുള്ള സാഹചര്യമാണുള്ളതെന്ന് മദ്രസ അധ്യാപകര്‍ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ കൂടിയാലോചന അടക്കം നടക്കേണ്ടതുണ്ടെന്ന്…

Read More

‘അടൂര്‍ ജാതിവെച്ച് സംസാരിക്കുന്ന ആളല്ല, പുഷ്പവതിയേയും തള്ളി പറയുന്നില്ല; വിവാദങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം’; കൈതപ്രം ദാമോദരന്‍ നമ്പൂതിരി

സിനിമ കോണ്‍ക്ലേവുമായി ബന്ധപ്പെട്ട വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അടൂര്‍ ഗോപാലകൃഷ്ണന്‍ ജാതിവെച്ച് സംസാരിക്കുന്ന ആളല്ല. പുഷ്പവതി എന്ന ഗായികയെയും താന്‍ തള്ളിപ്പറയുന്നില്ല. രണ്ടുപേരും സംസാരിച്ച് ഈ വിവാദം അവസാനിപ്പിക്കണമെന്ന് കൈതപ്രം ആവശ്യപ്പെട്ടു. കോണ്‍ക്ലേവ് വളരെ നല്ല ആശയമാണ്. നല്ല മനസ് നല്ല സിനിമ, നല്ല കാലം എന്നൊക്കെ പറഞ്ഞിട്ടുള്ള ഒരു കോണ്‍സെപ്റ്റ് ആണ്. എനിക്ക് ആ കലാകാരിയെയും ഇഷ്ടമാണ്. അടൂരിനെ ഗുരുവിനെ പോലെ ബഹുമാനിക്കുന്നതാണ്. ഞാന്‍ ആരുടെയും പക്ഷം…

Read More

‘ഇന്ത്യ പൂജ്യം തീരുവയാക്കിയാലും പ്രശ്നങ്ങൾക്ക്‌ പരിഹാരമാകില്ല’; ട്രംപിന്റെ ഭീഷണി തുടരുന്നു

ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണി തുടരുന്നു. അമേരിക്കൻ ഉത്പന്നങ്ങൾക്ക്‌ ഇന്ത്യ പൂജ്യം തീരുവയാക്കിയാലും ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക്‌ പരിഹാരമാകില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യക്കുമേൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം താരിഫ് വർധിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം ഓഗസ്റ്റ് ഏഴിന് നിലവിൽ വരാനിരിക്കെയാണ് ഇപ്പോഴത്തെ വെല്ലുവിളി. ഇന്ത്യ റഷ്യയിൽ നിന്ന് ഊർജ്ജ ഉത്പന്നങ്ങൾ വാങ്ങുക മാത്രമല്ല, അത്…

Read More

ഉരുൾപൊട്ടിയിറങ്ങിയ രാത്രി; പെട്ടിമുടി ദുരന്തത്തിന് അഞ്ചാണ്ട്

ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്ന് അഞ്ച് വർഷം. ഉരുൾപൊട്ടി രാത്രിയുണ്ടായ ദുരന്തത്തിൽ ലയങ്ങൾ തകർന്ന് 70 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിലെ ദുരന്ത ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് പെട്ടിമുടി ദുരന്തം. 2020 ഓഗസ്റ്റ് 6. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ 22 തൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്ന നാല് ലയങ്ങളിലുള്ളവർ പകൽ സമയത്തെ അധ്വാനത്തിനുശേഷം ഉറക്കത്തിലായിരുന്നു. രാത്രിയോടെ മഴ കനത്തു. പെട്ടെന്നാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽ നിന്ന്, ഈ ലയങ്ങൾക്ക് മേലേയ്ക്ക് ഉരുൾപൊട്ടിയിറങ്ങിയത്. പ്രദേശത്ത്…

Read More

സാങ്കേതിക സർവകലാശാല പ്രതിസന്ധി; ഫിനാൻസ് കമ്മിറ്റി യോഗം വിളിച്ച് വി സി

സാങ്കേതിക സർവ്വകലാശാല പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഫിനാൻസ് കമ്മിറ്റി യോഗം വിളിച്ച് വൈസ് ചാൻസലർ. സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ ഫിനാൻസ് കമ്മിറ്റി യോഗം ഇന്ന് ചേരും. കെ ടി യു വിൽ ജീവനക്കാരുടെ ശമ്പളവും, പെൻഷനും മുടങ്ങിയിരുന്നു. ഫിനാൻസ് കമ്മിറ്റി കഴിഞ്ഞാൽ സിൻഡിക്കേറ്റ് യോഗം ചേരും. സിൻഡിക്കേറ്റ് ബജറ്റ് അംഗീകാരിച്ചാൽ പ്രതിസന്ധിയ്ക്ക് പരിഹാരമാകും. സാങ്കേതിക സർവകലാശാലയിൽ ​ഗുരുതര പ്രതിസന്ധിയാണുള്ളത്. സിൻഡിക്കേറ്റ് യോഗം ചേരാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. വാഹനങ്ങൾക്ക് പെട്രോൾ വാങ്ങാൻ പോലും പണം ലഭിക്കാത്ത സാഹചര്യമാണ് സർവകലാശാലയിൽ. സോഫ്റ്റ്‌വെയർ…

Read More

ആണവ ഭീഷണി ഉയര്‍ത്തുന്നവര്‍ മറക്കരുത് ഈ ദിനം; ഹിരോഷിമയില്‍ ഘടികാരങ്ങള്‍ നിലച്ചുപോയ ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് 80 വയസ്

അണുബോംബ് വിസ്‌ഫോടനത്തിന്റെ നടുക്കുന്ന ഓര്‍മയില്‍ ഇന്ന് ഹിരോഷിമ ദിനം. ജപ്പാനിലെ ഹിരോഷിമ നഗരത്തിലാണ് ഒരു ദേശത്തെ മുഴുവന്‍ തുടച്ചുനീക്കാന്‍ പ്രാപ്തിയുള്ള ആണവായുധം ആദ്യമായി വര്‍ഷിക്കുന്നത്. അതിഭയാനകമായ സംഹാരശക്തിയുടെ ആദ്യത്തെ ഇരകളാണ് ഹിരോഷിമയിലെ ജനത. 80 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ദിവസം ലോകത്തെയാകെ നടുക്കുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു. 80 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഓഗസ്റ്റ് ആറിന് ജപ്പാന്‍ സമയം രാവിലെ 8.15നാണ് ലോകം നടുങ്ങിയ ആ സംഭവം നടന്നത്. ഘടികാരങ്ങള്‍ നിലച്ചുപോയ നേരമെന്ന് ചരിത്രം അടയാളപ്പെടുത്തിയ സമയം. അമേരിക്കയുടെ…

Read More

അടുത്ത 24 മണിക്കൂറിനുള്ളില്‍ താരിഫ് വര്‍ധിപ്പിക്കും; ഇന്ത്യയ്ക്ക് വീണ്ടും ഭീഷണിയുമായി ട്രംപ്

ഇന്ത്യക്കുമേല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും താരിഫ് വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വെല്ലുവിളി. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം താരിഫ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം ഓഗസ്റ്റ് ഏഴിന് നിലവില്‍ വരാനിരിക്കെയാണ് ഇപ്പോഴത്തെ വെല്ലുവിളി. ഇന്ത്യ റഷ്യയില്‍ നിന്ന് ഊര്‍ജ്ജ ഉത്പന്നങ്ങള്‍ വാങ്ങുക മാത്രമല്ല, അത് വിറ്റ് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും സൂചിപ്പിച്ചാണ് ട്രംപ് നേരത്തെ ഇറക്കുമതി തീരുവ…

Read More

പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം: കെപിസിസി അച്ചടക്ക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെപിസിസി അച്ചടക്കസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെപിസിസി പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കി. സദുദേശ്യത്തോടെ നടത്തിയ സംഭാഷണമെന്ന് സൂചന നല്‍കുന്നതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം, പാലോട് രവിയെ നേരിട്ട് കണ്ട പുല്ലമ്പാറ ജലീല്‍ ക്ഷമ ചോദിച്ചിരുന്നു. വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെളിവെടുപ്പ് തുടങ്ങുന്ന ദിവസം അനുവാദം ചോദിക്കാതെയായിരുന്നു ജലീല്‍ പാലോടിന്റെ വീട്ടില്‍ എത്തിയത്. ജലീലിന്റെ ക്ഷമാപണം പാലോട് തള്ളുകയും ചെയ്തു. മാപ്പ് അപേക്ഷിച്ചെങ്കിലും എല്ലാം…

Read More

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തന ദൗത്യം തുടരുന്നു. എഴുപതോളം ആളുകളെയാണ് കാണാതായത്. സൈന്യം എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, ഐടിബിപി തുടങ്ങിയ സേനകളാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. മേഖലയിൽ കാണാതായ 9 സൈനികർക്കായുള്ള തെരച്ചിലും തുടരുകയാണ്. കനത്തമഴയെത്തുടർന്ന് എസ്ഡിആർഎഫിന്റെ ഒരു സംഘം ഋഷികേശിൽ കുടുങ്ങി. ഇതുവരെ 130 ഓളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്തമഴയും മണ്ണിടിച്ചിലും കാരണം ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. എയർ…

Read More

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം; ഇടപെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ഇടപെടല്‍. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്‍ഐടി വിജിലന്‍സ് വിഭാഗത്തിന്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശം. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന യോഗേശ്വര്‍ നാഥ്, 2024 മെയ് 6നാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. പൂനെ സ്വദേശിയായിരുന്നു. സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നേറ്റ മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. യോഗേശ്വര്‍ നാഥിന് അധ്യാപകര്‍ മാനസിക പിന്തുണ നല്‍കിയില്ലെന്നും…

Read More