ഷോപ്പിങ് ബട്ടണിനു പിന്നാലെ കാർട്ട് ഫീച്ചർ കൂടി അവതരിപ്പിച്ച് വാട്സ് ആപ്പ്
വാഷിങ്ടണ്‍: ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് വാട്സ് ആപ്പ്. അതുകൊണ്ട് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പില്‍ ഇടയ്ക്കിടെ പുതിയ ഫീച്ചറുകളും പ്രത്യക്ഷപെടാറുണ്ട്. ഇത്തരത്തില്‍ വാട്‌സ്ആപ്പില്‍ പുതുതായി അവതരിപ്പിച്ച ഒരു ഫീച്ചര്‍ ആണ് കാര്‍ട്ട് ഫീച്ചര്‍. വാട്സ് ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് ഉപയോക്താക്കളുമായി ഫലപ്രദമായ രീതിയില്‍ സംവദിക്കാനും ഓര്‍ഡറുകള്‍ സ്വീകരിക്കാനുമായി മികച്ച പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി വാട്‌സ് ആപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാട്‌സ് ആപ്പിലൂടെ ഷോപ്പ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനായി പുതിയ…