Headlines

മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം: ‘പിന്നിൽ വലിയ ഗൂഢാലോചന’; മൊഴി നൽകി രാജു പി നായർ

മുഖ്യമന്ത്രി വിഡി സതീശനെതിരായ വ്യാജ ആരോപണത്തിൽ മൊഴി നൽകി പരാതിക്കാരനായ കെപിസിസി വക്താവ് രാജു പി നായർ. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്. പരാതിയിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ ആഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു. വ്യാജ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് രാജു പി നായർ പറഞ്ഞു. റിപ്പോർട്ടർ ടിവിയിൽ ഉൾപ്പെടെ റെയ്ഡ് നടന്നപ്പോൾ ആരോപണം ആൻ്റോ വീണ്ടും ആവർത്തിച്ചുവെന്നും ഇതിന് പിന്നിൽ ബ്ലാക്ക് മെയിൽ തന്ത്രം എന്നും…

Read More

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി അടുത്ത മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. നാളെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

Read More

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉള്‍പ്പെടെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച വിഷയം പഠിച്ചിട്ട് കൂടുതല്‍ പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍ ആണോ എന്ന ചോദ്യത്തിന് ബിനോയ് വിശ്വം കൃത്യമായി മറുപടി പറഞ്ഞില്ല. (Binoy Viswam on ED action in cmrl-exalogic case) കേസ് രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് വിഷയം പഠിച്ചുവരികയാണെന്നും സിപിഐ നിലപാട് പണ്ടേ പറഞ്ഞതാണെന്നും ഇടയ്ക്കിടെ അത് ആവര്‍ത്തിക്കില്ലെന്നുമാണ് ബിനോയ് വിശ്വത്തിന്റെ…

Read More

ഇരിഞ്ഞാലക്കുടയിലെ കേരള കോൺഗ്രസ് കൂട്ടയടി: ചായ കെറ്റിൽ എറിഞ്ഞവർക്കെതിരെ കേസ് എടുത്തു

തൃശൂര്‍: ഇരിഞ്ഞാലക്കുടയിലെ കേരള കോൺഗ്രസ് കൂട്ടയടി. ചായ കെറ്റിൽ എറിഞ്ഞവർക്കെതിരെ കേസ് എടുത്തു. പൊലീസുകാരെ ചായക്കെറ്റിൽ കൊണ്ട് എറിഞ്ഞവർക്കെതിരെ കേസെടുത്തു. കേരള കോൺഗ്രസ് , യൂത്ത് ഫ്രണ്ട് പ്രവർത്തകരായ 10 പേർക്കെതിരെയാണ് നടപടി. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസ്. തിളച്ച ചായവീണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. തോമസ് ഉണ്ണിയാടന്‍ ഇല്ലാതെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.തോമസ് ഉണ്ണിയാടന്‍ എംഎല്‍എയെ അനുകൂലിക്കുന്നവരും എതിര്‍ഭാഗത്തുള്ളവരും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിനിടെ യോഗത്തിനായി എത്തിച്ച…

Read More

മാസപ്പടി കേസ്: ED ശുപാർശയിൽ പിണറായി വിജയനെതിരെ കേസെടുത്താൽ രാഷ്ട്രീയമായി നേരിടാൻ CPIM

തിരുവനന്തപുരം: ഇ.ഡി ശുപാർശയിൽ പിണറായി വിജയനെതിരെ കേസെടുത്താൽ രാഷ്ട്രീയമായി നേരിടാൻ സിപിഐഎം. കേന്ദ്ര ഏജൻസികൾക്ക് വഴങ്ങിയെന്ന് ചൂണ്ടിക്കാട്ടി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. കേസ് എടുക്കാനുള്ള നിയമോപദേശം സിപിഐഎമ്മിനെ ലക്ഷ്യമിട്ടാണെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു. ആദ്യം മാസപ്പടി കേസായും പിന്നീട് കൈക്കൂലിയായും ഇപ്പോൾ ഹവാല ഇടപാടായും വളരുന്ന ഇ.ഡി കേസ് പാർട്ടിയെ ലക്ഷ്യമിട്ടുളള രാഷ്ട്രീയ നീക്കമാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. നേതൃത്വത്തെ കേസിൽ കുടുക്കി വിശ്വാസ്യത തകർത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കാനുളള കേന്ദ്ര ഏജൻസികളുടെ നീക്കത്തിന്…

Read More

ഗ്രീൻലൻഡിന് മേൽ അവകാശം സ്ഥാപിച്ച് അമേരിക്ക; ഡെന്മാർക്കുമായി ധാരണയിലെത്തിയെന്ന് ട്രംപ്

ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിന് മേൽ അവകാശം സ്ഥാപിച്ച് അമേരിക്ക. സൈനിക താവളം സ്ഥാപിക്കുന്നതിന് ഡെന്മാർക്കുമായി ധാരണയിലെത്തിയെന്ന് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ്. ധാരണ നിലവിൽ വന്നാൽ മറ്റ് രാജ്യങ്ങൾക്ക് ഗ്രീൻലാൻഡിൽ നിക്ഷേം നടത്താൻ അമേരിക്കൻ അനുവാദം ആവശ്യമാകും. ഗ്രീൻലണ്ടിനെ നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കിൽ നിന്നും ഏറ്റെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന നേരത്തെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യമായി നടന്ന ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ഗ്രീൻലൻഡിനു മേൽ സുരക്ഷാപരമായ അധികാരം ഉറപ്പിക്കാൻ ഡെന്മാർക്കും…

Read More

വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമിച്ചു എന്ന് അറിയേണ്ടതുണ്ട്. മദ്യം എവിടെനിന്ന് കൊണ്ടുവന്നു, ഏത് മാർഗം കൊണ്ടുവന്നു എന്നെല്ലാം അന്വേഷിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 43.85 ലിറ്റർ മദ്യം…

Read More

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടത് ക്രമക്കേടുകളുടെ പശ്ചാത്തലത്തിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ലെന്ന് കെഎസ് മണി

കൊല്ലം: മിൽമ മലബാർ മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന മിൽമ ചെയർമാൻ കെ എസ് മണിയുടെ ആരോപണങ്ങൾ തള്ളി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി. ക്ഷീരവികസന വകുപ്പിന് ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് മന്ത്രിയുടെ പ്രതികരണം. പാൽസംഭരണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നു. ഗുണനിലവാരം കുറഞ്ഞ പാൽ വിതരണം ചെയ്തു. എണ്ണമറ്റ ക്രമക്കേടുകൾ പ്രഥമ ദൃഷ്ടിയാൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്ന് മന്ത്രി വ്യക്തമാക്കി. എന്ത് അഴിമതിയും കാണിച്ചിട്ട് രാഷ്ട്രീയപ്രേരിതം എന്ന കവചം…

Read More

മാസപ്പടി കേസ് നിയമത്തിന്റെ വഴിക്ക് പോട്ടെ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനിക്കുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് കേസ് നിയമത്തിന്റെ വഴിക്ക് പോട്ടെയെന്ന് മന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനിക്കും. സർക്കാർ നിയമത്തിന് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പിൽ പലരും പല സംഭാവന നൽകും, അത് കൈക്കൂലി അല്ല. അതും ഇതുമായി കൂട്ടിക്കുഴക്കേണ്ട. റിട്ടേൺ ആയി ഇ ഡി പരാതി നൽകിയാൽ സർക്കാരിന് പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്യാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു പണം വാങ്ങുന്നത് അഴിമതിയാണ്. പിണറായി വിജയൻ മുഖ്യധാരയിൽ നിന്നും മാറിയാൽ എം എ ബേബി ഉൾപ്പെടെയുള്ളവർ…

Read More

തിരുപ്പതി ലഡു തയാറാക്കാനുള്ള പാമോയിൽ ചേർത്ത വ്യാജ നെയ്യ്; 96 കോടിയുടെ ഇടപാടിൽ ഇ.ഡി അറസ്റ്റ്

ഹൈദരാബാദ്∙ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു തയാറാക്കാൻ എത്തിച്ച നെയ്യിൽ മായം ചേർത്ത സംഭവത്തിൽ കൈലാഷ് ചന്ദ് മംഗ്ലയെ ഇ.ഡി അറസ്റ്റ് ചെയ്തു. സുകൃതി ഫുഡ്‌സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇ.ഡി അറസ്റ്റ്. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് അഗ്മാർക്ക് സ്‌പെഷൽ ഗ്രേഡ് പശുവിൻ നെയ് എന്ന പേരിലാണ് പാമോയിൽ ചേർത്ത നെയ്യ് സ്ഥാപനം വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.നെയ്യിൽ മായം ചേർത്ത കേസുമായി ബന്ധപ്പെട്ട് കൈലാഷ് ചന്ദ് മംഗ്ലയെ ഹൈദരാബാദിൽനിന്നുമാണ് ഇ.ഡി കസ്റ്റഡിയിൽ…

Read More