6.25 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലി, 10 ലക്ഷം രൂപ, ഫാം, മുന്തിയ ഇനം കാർ: വിപിവിവി കമ്പനി തട്ടിപ്പിൽ എല്ലാം നഷ്ടപ്പെട്ട അജീഷിന്റെ പരാതിയിൽ കേസ്
കൊച്ചി ∙ യുഎസ് പ്രതിരോധവകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജകരാർ കാണിച്ചു 700 കോടി രൂപ തട്ടിപ്പു നടത്തിയ കേസിൽ 6.25 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന വിദേശ ജോലിയും 10 ലക്ഷം രൂപയും 200 ആടുകളുണ്ടായിരുന്ന ഫാമും മുന്തിയ ഇനം കാറും നഷ്ടപ്പെട്ടു കടക്കെണിയിലായി നാടുവിടേണ്ടി വന്ന അജീഷ് രാമചന്ദ്രന്റെ പരാതിയിൽ കേരള പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.നിക്ഷേപ തട്ടിപ്പിന് ഇരയായ അജീഷിന്റെ ദുരന്തകഥ മനോരമ പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലം ഹൈസ്കൂൾ ജംക്‌ഷൻ കഴ്സൻ നഗറിൽ…
