ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ചരിത്ര മെഡൽ സ്വന്തമാക്കി മലയാളി താരം വിദർശ.കെ. വിനോദ്. പത്ത് മീറ്റർ വനിത എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയാണ് താരത്തിന്റെ നേട്ടം. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു മലയാളി വനിത ഷൂട്ടിങ്ങിൽ മെഡൽ കരസ്ഥമാക്കുന്നത്. മകളുടെ മെഡൽ നേട്ടത്തിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് വിദർശയുടെ മാതാപിതാക്കൾ വിനോദും അനിതയും പറഞ്ഞു. പ്രതീക്ഷിക്കാതെ കിട്ടിയ മെഡലാണിത് മത്സരം കഴിഞ്ഞ് മകൾ വിളിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞുപോയെന്ന് അച്ഛൻ വിനോദ് പറഞ്ഞു….
