
ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം : ധരാലിയില് രക്ഷാദൗത്യം ഇന്നും തുടരും
ഉത്തരാഖണ്ഡില് മേഘവിസ്ഫോടനം ഉണ്ടായ ധരാലിയില് രക്ഷാ ദൗത്യം ഇന്നും തുടരും. 60ലധികം പേര് അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിയതായി നിഗമനം. ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പുഷ്കര് സിംഗ് ധാമി അറിയിച്ചു. മേഖലയില് കുടുങ്ങിയ 28 അംഗ മലയാളി സംഘത്തെ എയര്ലിഫ്റ്റ് ചെയ്യാന് ശ്രമം. അതേസമയം, ഉത്തരകാശിയില് റെഡ് അലേര്ട്ട് തുടരുകയാണ്. എൻഡിആർഎഫ് , ഐടിബിപി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനവും സ്ഥിതിഗതികളും വിലയിരുത്തി. ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തില് കേരളമാകെ ദുരിതബാധിതര്ക്കൊപ്പം ചേര്ന്നുനില്ക്കുമെന്ന്…