ചേർത്തല തിരോധാന കേസ്; സംശയ നിഴലിൽ സെബാസ്റ്റ്യന്റെ സഹായികൾ
ചേർത്തല തിരോധാന കേസുകളിൽ സെബാസ്റ്റ്യന്റെ സഹായികളെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കാര്യമായൊന്നും കണ്ടെത്താനായില്ലെങ്കിലും, റോസമ്മ ഉൾപ്പെടെ സംശയ നിഴലിൽ ഉള്ളവരെ കേന്ദ്രീകരിച്ചാണ് തുടരന്വേഷണം. ബിന്ദു പത്മനാഭൻ, ഐഷ, സിന്ധു തിരോധാന കേസുകളിലാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷണം നടത്തുന്നത്. റോസമ്മയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കും. ക്രിമിനൽ പശ്ചാത്തലമുള്ള ചേർത്തലയിലെ സെബാസ്റ്റ്യന്റെ സുഹൃത്തും ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. വീട്ടിൽ നടത്തിയ പരിശോധനയിൽ അന്വേഷണത്തിന് ഗുണകരമാകുന്ന ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ്…