അഖിലേഷ് യാദവിന് മുന്നില് നേതാക്കളുടെ തമ്മിലടി; രണ്ട് ജില്ലയിലെ കമ്മിറ്റികള് പിരിച്ചുവിട്ട് എസ്പി
ലഖ്നൗ: സമാജ്വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവിന് മുന്നില് നേതാക്കളുടെ തമ്മിലടി. സമാജ്വാദി പാര്ട്ടിയുടെ രണ്ട് ജില്ലകളിലെ മുഴുവന് ഘടകങ്ങളും പിരിച്ചു വിട്ടു. യുപിയിലെ ഇറ്റാ, കാസ്ഗഞ്ച് ജില്ലാ കമ്മിറ്റികള് അടക്കമാണ് പിരിച്ചുവിട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് ചര്ച്ച ചെയ്യാന് ചേര്ന്ന യോഗത്തിലാണ് നോതാക്കള് തമ്മില് അടിയും തര്ക്കവും ഉണ്ടായത്. എസ്പി നേതാവ് മന്ജീത് യാദവും, മുന് ഇറ്റാ ജില്ലാ പഞ്ചായത്ത് ചെയര്മാന് യോഗേന്ദ്ര സിംഗ് യാദവും തമ്മിലാണ് തര്ക്കമുണ്ടായതെന്നാണ് വിവരം. യോഗത്തിനിടെ മുന് ഇറ്റാ ജില്ലാ…
