ബാഡ്മിന്റണ്‍ താരം അശ്വിന് അന്തരിച്ചു
ആലുവ: ബൈക്ക് അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാഡ്മിന്റണ്‍ താരം അശ്വിന് പോള്‍ (26) അന്തരിച്ചു. ആലുവയ്ക്കു സമീപം ഫെബ്രുവരി 9-നായിരുന്നു അപകടം. കൊച്ചി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കേരള മുന്‍ ബാഡ്മിന്റണ്‍ ചാന്പ്യനായ അശ്വിന് 2014ല്‍ സ്പെയിനില്‍ നടന്ന വേള്‍ഡ് യൂണിവേഴ്സിറ്റി ബാഡ്മിന്റണ്‍ ചാന്പ്യന്ഷിപ്പില് പങ്കെടുത്തിരുന്നു.