
തെലങ്കാന മരുന്ന് ഫാക്ടറിയിലെ സ്ഫോടനം; മരണം 44 ആയി
തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 44 തൊഴിലാളികൾ മരിച്ചു. സംഗറെഡ്ഡി ജില്ലയിലെ സിഗച്ചി ഫാർമ കമ്പനിയിലായിരുന്നു സ്ഫോടനം നടന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി. ഈ തുക ഇടക്കാല ആശ്വാസം എന്ന നിലയിൽ നൽകുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഫോടനം ഉണ്ടാകുന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി. ഇന്നലെ പുലർച്ചെയായിരുന്നു…