Headlines

കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധന വേണം; ആരോഗ്യമന്ത്രിയെ വിദഗ്ധ സംഘം പരിശോധിച്ചു

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വിദഗ്ധ സംഘം പരിശോധിച്ചു. പരിയാരം മെഡിക്കൽ ‌കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധിച്ചത്. കഴുത്തിന് ക്ഷതമെന്നും വിദഗ്ധ പരിശോധന വേണമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. എംആർഐ സ്കാനിംഗിനും നിർദേശിച്ചു.പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യുവിന്റെ കൈവിട്ട പ്രതിഷേധം. മന്ത്രിയുടെ സുരക്ഷാജീവനക്കാരെ മറികടന്ന് പ്രവർത്തകർ കെഎസ്‌യു പ്രവർത്തകർ, മന്ത്രിയുടെ അടുത്തെത്തി. പ്രതിഷേധത്തിനിടെയാമ് മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റത്.പരുക്കേറ്റതിന് പിന്നാലെ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം നേതാക്കളും ആശുപത്രിയിൽ വീണാ ജോർജിനെ സന്ദർശിച്ചു. വീണാ ജോർജിന് നേരെ ഇന്ന് പ്രതിപക്ഷയുവജന സംഘടനകൾ കണ്ണൂരിലെ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത്.