പി.എം.ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പി എം ശ്രീ പദ്ധതി ബിജെപി ഡീലിന്റെ ഭാഗമാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പദ്ധതിഅംഗീകരിക്കുന്നത് ഏത് ഡീലിന്റെ ഭാഗമാണെന്നും പിണറായി വിജയന്‍ ചോദിച്ചു. പി.എം. ശ്രീയിലെ നിലപാട് മാറ്റം വഞ്ചനയാണെന്ന് സമസ്ത എ.പി വിഭാഗം മുഖപത്രം സിറാജ് വിമര്‍ശിച്ചു. (pinarayi vijayan slams udf government in pm shri controversy)
പ്രതിപക്ഷത്തിരിക്കെ വിമര്‍ശിച്ച പി.എം.ശ്രീപദ്ധതിയിലെ യുഡിഎഫിന്റെ നിലപാട്മാറ്റത്തെ തുറന്നുകാട്ടുന്നതായിരുന്നു പിണറായിവിജയന്റെ വാര്‍ത്താ സമ്മേളനം. ഭരണത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയും മുസ്ലീം ലീഗും മറുകണ്ടം ചാടിയെന്നായിരുന്നു പിണറായിയുടെപരിഹാസം.സ്വന്തം അണികളെ പിന്നില്‍ നിന്ന്കുത്തുന്ന നിലപാടാണ് കോണ്‍ഗ്രസും ലീഗുംസ്വീകരിച്ചത്. ഇക്കാര്യത്തില്‍ ജനങ്ങളോട്മാപ്പു പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.പി.എം.ശ്രീ പദ്ധതിയില്‍ പൂര്‍ണമായും സംഘപരിവാറിന്വിധേയപ്പെടുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്എന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.പിഎം ശ്രീയിലെ യുഡിഎഫ് നിലപാടില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത എ പി വിഭാഗം. നിലപാടുമാറ്റം രാഷ്ട്രീയ വഞ്ചനയെന്നാണ് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജിലെ വിമര്‍ശനം.








